കേരളം

kerala

വട്ടവട പച്ചക്കറി സംഭരണകേന്ദ്രത്തിന്‍റെ നടത്തിപ്പില്‍ അഴിമതിയാരോപണം

By

Published : Jan 4, 2020, 10:51 AM IST

കേന്ദ്രത്തില്‍ പച്ചക്കറി സംഭരിക്കുന്നതില്‍ അഴിമതി നടത്തുന്നുവെന്നാരോപിച്ച് വട്ടവടയിലെ കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്.

വട്ടവട പച്ചക്കറി സംഭരണകേന്ദ്രം  വട്ടവട ഹോര്‍ട്ടികോര്‍പ്പ്  കൃഷിവകുപ്പ് മന്ത്രി  vattavada horticorp scam allegation
വട്ടവട പച്ചക്കറി സംഭരണകേന്ദ്രത്തിന്‍റെ നടത്തിപ്പില്‍ അഴിമതിയാരോപണം

ഇടുക്കി: വട്ടവടയില്‍ പ്രവര്‍ത്തിക്കുന്ന ഹോര്‍ട്ടികോര്‍പ്പിന്‍റെ പച്ചക്കറി സംഭരണകേന്ദ്രത്തിന്‍റെ നടത്തിപ്പില്‍ അഴിമതി ആരോപണവുമായി കര്‍ഷകരും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും രംഗത്ത്. വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃഷിവകുപ്പ് മന്ത്രിക്ക് ഉൾപ്പടെ പരാതി നല്‍കി.

വട്ടവട പച്ചക്കറി സംഭരണകേന്ദ്രത്തിന്‍റെ നടത്തിപ്പില്‍ അഴിമതിയാരോപണം

ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും വട്ടവടയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് കൃഷി മന്ത്രിയുടെ ഇടപെടലിലൂടെ വട്ടവടയില്‍ ഹോര്‍ട്ടികോര്‍പ്പിന്‍റെ പച്ചക്കറി സംഭരണ കേന്ദ്രം ആരംഭിച്ചത്. എന്നാല്‍ കേന്ദ്രത്തില്‍ പച്ചക്കറി സംഭരിക്കുന്നതില്‍ അഴിമതി നടത്തുന്നുവെന്നാരോപിച്ചാണ് വട്ടവടയിലെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയത്. ശേഖരിക്കുന്ന പച്ചക്കറികള്‍ക്ക് പലപ്പോഴും ബില്ല് നല്‍കാറില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

കേന്ദ്രത്തിന്‍റെ നടത്തിപ്പുകാരെ മാറ്റി നിര്‍ത്തി അഴിമതി അന്വേഷിക്കണമെന്നും സംഭരണ കേന്ദ്രത്തില്‍ സര്‍ക്കാര്‍ ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യമുണ്ട്. നടപടിയുണ്ടായില്ലെങ്കില്‍ കര്‍ഷകരെ പങ്കെടുപ്പിച്ച് പ്രക്ഷോഭ പരിപാടികള്‍ക്കൊരുങ്ങാനാണ് വട്ടവടയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ തീരുമാനം.

Intro:വട്ടവടയില്‍ പ്രവര്‍ത്തിക്കുന്ന ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറി സംഭരണകേന്ദ്രത്തില്‍ അഴിമതി ആരോപണവുമായി കര്‍ഷകരും പ്രാദേശിക കോണ്‍ഗ്രസ്സ് നേതൃത്വവും രംഗത്ത്.വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം കൃഷിവകുപ്പ് മന്ത്രിക്കടക്കം പരാതി നല്‍കി.Body:ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും വട്ടവടയിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് കൃഷിവകുപ്പ് മന്ത്രിയുടെ ഇടപെടലിലൂടെ വട്ടവടയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറി സംഭരണ കേന്ദ്രം ആരംഭിച്ചത്.എന്നാല്‍ കേന്ദ്രത്തില്‍ പച്ചക്കറി സംഭരിക്കുന്നതില്‍ തട്ടിപ്പ് നടത്തുന്നതായുള്ള ആരോപണവുമായാണ് വട്ടവടയിലെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം രംഗത്തെത്തിയിട്ടുള്ളത്.ശേഖരിക്കുന്ന പച്ചക്കറികള്‍ക്ക് പലപ്പോഴും ബില്ല് നല്‍കാറില്ലെന്ന് പരാതി ഉയരുന്നു.ബില്ലാവശ്യപ്പെടുന്നവരുടെ പച്ചക്കറികള്‍ ശേഖരിക്കാന്‍ നടത്തിപ്പുകാര്‍ വിസമ്മതം പ്രകടിപ്പിക്കുന്നതായും ബില്ല് നല്‍കാതെ സംഭരിക്കുന്ന പച്ചക്കറികളുടെ തുക മറ്റ് ആളുകളുടെ പേരിലേക്ക് മാറ്റി തട്ടിപ്പ് നടത്തുകയാണെന്നും കോണ്‍ഗ്രസ് ആക്ഷേപം ഉന്നയിക്കുന്നു.കേന്ദ്രത്തിന്റെ നടത്തിപ്പുകാരെ മാറ്റി നിര്‍ത്തി അഴിമതി അന്വേഷിക്കണമെന്നും സംഭരണ കേന്ദ്രത്തില്‍ സര്‍ക്കാര്‍ ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യമുണ്ട്.

ബൈറ്റ്

മാരിയപ്പൻ
കോൺഗ്രസ് നേതാവ്Conclusion:വിഷയത്തില്‍ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കൃഷിവകുപ്പ് മന്ത്രി, ഗവര്‍ണ്ണര്‍, അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. നടപടിയുണ്ടായില്ലെങ്കില്‍ കര്‍ഷകരെ പങ്കെടുപ്പിച്ച് പ്രക്ഷോഭ പരിപാടികള്‍ക്കൊരുങ്ങാനാണ് വട്ടവടയിലെ കോണ്‍ഗ്രസ്സ് പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം.

അഖിൽ വി ആർ
ദേവികുളം

ABOUT THE AUTHOR

...view details