കേരളം

kerala

യുഡിഎഫും ബിജെപിയും പിന്തുണച്ചു, വണ്ടന്‍മേട് പഞ്ചായത്ത് പ്രസിഡണ്ടായി സ്വതന്ത്ര അംഗം സുരേഷ് മാനങ്കേരി

By

Published : Nov 4, 2022, 8:40 PM IST

എല്‍ഡിഎഫിന്‍റെ അഴിമതി ഭരണം അവസാനിപ്പിക്കാനാണ് സ്വതന്ത്ര അംഗത്തിന് പിന്തുണ നല്‍കിയതെന്ന് കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ പറഞ്ഞു.

vandanmedu panchayath  vandanmedu panchayath president  vandanmedu  panchayath president election  idukki  bjp  udf  sureshn manankeri  വണ്ടൻമേട് പഞ്ചായത്ത്  ഇടുക്കി  സുരേഷ് മാനങ്കേരി പ്രസിഡന്‍റ്  യുഡിഎഫും ബിജെപിയും പിന്തുണച്ചു  എല്‍ഡിഎഫിന്‍റെ അഴിമതി ഭരണം  കോണ്‍ഗ്രസ്  ബിജെപി
വണ്ടൻമേട് പഞ്ചായത്ത്; യുഡിഎഫും ബിജെപിയും പിന്തുണച്ചു, സുരേഷ് മാനങ്കേരി പ്രസിഡന്‍റ്

ഇടുക്കി:വണ്ടൻമേട് ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് - ബിജെപി പിന്തുണയോടെ സ്വതന്ത്ര അംഗം സുരേഷ് മാനങ്കേരി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ് പ്രതിനിധിയായിരുന്നു സിബി എബ്രഹാമിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയതിനെ തുടർന്നാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടന്നത്. 18 വാർഡുകളുള്ള പഞ്ചായത്തിൽ എൽഡിഎഫിന് എട്ടും യുഡിഎഫിന് ആറും ബിജെപിക്ക് മൂന്നും അംഗങ്ങളുണ്ട്.

വണ്ടൻമേട് പഞ്ചായത്ത്; യുഡിഎഫും ബിജെപിയും പിന്തുണച്ചു, സുരേഷ് മാനങ്കേരി പ്രസിഡന്‍റ്

മുൻപ് ഒൻപത് അംഗങ്ങളായിരുന്നു എൽഡിഎഫിന് ഉണ്ടായിരുന്നത്. മയക്കുമരുന്ന് കേസിൽ പൊലീസിന്‍റെ പിടിയിലായതോടെ എൽഡിഎഫ് പിന്തുണയോടെ വിജയിച്ച സൗമ്യ പഞ്ചായത്ത് അംഗത്വം രാജിവച്ചിരുന്നു. തുടർന്ന് യുഡിഎഫും ബിജെപിയും സ്വതന്ത്ര അംഗവും ചേർന്ന് ആറുമാസം മുമ്പ് അവിശ്വാസം കൊണ്ടുവന്നിരുന്നെങ്കിലും പരാജയപ്പെട്ടു. തുടർന്നുനടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് അംഗം രാജിവച്ച വാർഡ് യുഡിഎഫ് പിടിച്ചു. അതോടെ യുഡിഎഫിന് ആറ് അംഗങ്ങളായി.

യുഡിഎഫിന്‍റെ ആറ് അംഗങ്ങൾക്കൊപ്പം മൂന്ന് ബിജെപി അംഗങ്ങളും ഒരു സ്വതന്ത്രനും പിന്തുണച്ചതോടെ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷത്തിൽ അവിശ്വാസം പാസാകുകയായിരുന്നു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ്, ബിജെപി പിന്തുണയോടെ സ്വതന്ത്ര അംഗം സുരേഷ് മാനങ്കേരി പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.എൽഡിഎഫിന്‍റെ അഴിമതി ഭരണം അവസാനിപ്പിക്കാനാണ് സ്വതന്ത്ര അംഗത്തിന് പിന്തുണ നൽകിയതെന്ന് കോൺഗ്രസ്, ബിജെപി നേതാക്കൾ പറഞ്ഞു.

കോൺഗ്രസ് അംഗം റെജി ജോണിയാണ് സുരേഷ് മാനങ്കേരിയുടെ പേര് നിർദേശിച്ചത്. രാജാമാട്ടുക്കാരൻ പിന്താങ്ങി. എൽഡിഎഫിനു വേണ്ടി സന്ധ്യ രാജയാണ് പ്രസിഡന്‍റ്‌ സ്ഥാനത്തേക്ക് മത്സരിച്ചത്. ജോസ് മാടപ്പള്ളി നിർദേശിക്കുകയും ശെൽവി ശേഖർ പിന്താങ്ങുകയും ചെയ്‌തു. ഉടുമ്പൻചോല താലൂക്ക് സ്‌റ്റാറ്റിസ്‌റ്റിക്കൽ ഓഫിസർ ജിതേഷ് തയ്യിൽ വരണാധികാരി ആയിരുന്നു.

ABOUT THE AUTHOR

...view details