കേരളം

kerala

ഇടുക്കിയിൽ രണ്ട് ഡെങ്കിപ്പനി ഹോട്ട് സ്‌പോട്ടുകള്‍; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

By ETV Bharat Kerala Team

Published : Jan 4, 2024, 8:28 PM IST

Dengue Hot Spots : ഇടുക്കിയിലെ രണ്ടിടങ്ങൾ ഡെങ്കിപ്പനി ഹോട്ട് സ്പോട്ടുകൾ. ആരോഗ്യ വകുപ്പ് നടത്തുന്ന പ്രതിവാര വെക്‌ടർ സ്‌റ്റഡി റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി.

Etv Bharat Dengue Fever in Idukki  ഇടുക്കി ഡെങ്കി പനി  ഡെങ്കി ഹോട്ട് സ്പോട്  idukki news
Two Dengue Hot Spots in Idukki- Health Department Urges to Be Vigilant

ഇടുക്കി: ഇടുക്കി ജില്ലയിലെ രണ്ട് പ്രദേശങ്ങളെ ഡെങ്കിപ്പനി ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. ജില്ലയില്‍ ആരോഗ്യ വകുപ്പ് നടത്തുന്ന പ്രതിവാര വെക്‌ടർ സ്‌റ്റഡി റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി. കോടിക്കുളം പഞ്ചായത്തിലെ വണ്ടമറ്റം, വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ മുങ്കലാര്‍ സെക്കന്‍ഡ് ഡിവിഷന്‍ എന്നീ ഭാഗങ്ങളാണ് പ്രധാന സാധ്യതാ സ്ഥലങ്ങള്‍ (ഹോട്ട് സ്പോട്ട്). ഈ പശ്ചാത്തലത്തിൽ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. (Two Dengue Hot Spots in Idukki- Health Department Urges to Be Vigilant)

ജില്ലയില്‍ ഹൈ റിസ്‌ക് റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളില്‍ കൊതുകു ജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ എന്നീ രോഗങ്ങൾക്കുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊതുകു വളരാനുള്ള സാഹചര്യം വീടുകളിലോ പരിസരപ്രദേശങ്ങളിലോ ഇല്ല എന്ന് ജനങ്ങള്‍ ഉറപ്പാക്കണം.

വീടിന്‍റെ ഉള്ളിലും പുറത്തും അടുത്തുള്ള പറമ്പുകളിലും മഴവെള്ളം കെട്ടിക്കിടക്കരുത്. കുപ്പി, പാട്ട, ചിരട്ട, അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍, കളിപ്പാട്ടങ്ങള്‍, റബര്‍ ടാപ്പിങ് ചിരട്ടകള്‍, കൊക്കോ തോടുകള്‍, കമുകിന്‍റെ പോളകള്‍, വീടിന്‍റെ സണ്‍ ഷെയ്‌ഡുകള്‍, വെള്ളം നിറച്ച അലങ്കാര കുപ്പികള്‍, ഉപയോഗ ശൂന്യമായ ടാങ്കുകള്‍, ടയറുകള്‍, വിറക് മൂടുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, പാറയുടെ പൊത്തുകള്‍, മുളങ്കുറ്റികള്‍ കുമ്പിള്‍ ഇലകളോടുകൂടിയ ചെടികള്‍, മരപ്പൊത്തുകള്‍ തുടങ്ങി ഒരു സ്‌പൂണില്‍ താഴെ വെള്ളം പോലും ഒരാഴ്‌ച തുടര്‍ച്ചയായി കെട്ടി നിന്നാല്‍ കൊതുകുകള്‍ വളരുന്ന സാഹചര്യമുണ്ടാകും.

Also Read:മഴയാണ്, രോഗങ്ങള്‍ സുലഭവും ; ജാഗ്രതവേണം എലിപ്പനി, ഡെങ്കിപ്പനി എന്നിവയ്‌ക്കെതിരെ

ഇവ ഇല്ലാതാക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതിനുള്ള ശ്രദ്ധ നല്‍കണമെന്നും, മുട്ടയില്‍ നിന്ന് കൊതുക് രൂപത്തിലേക്ക് എത്തുന്നതിന് ഒരാഴ്‌ചയോളം സമയമെടുക്കുന്നതിനാല്‍ ഇത്തരം സാഹചര്യങ്ങള്‍ പരിശോധിച്ച് ഒഴിവാക്കാന്‍ ആഴ്‌ചയില്‍ ഒരു ദിവസം ഡ്രൈ ഡേ ആചരിക്കണമെന്നും, കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ മനോജ്, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ജോബിന്‍ ജോസഫ് എന്നിവര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details