കേരളം

kerala

മറിയക്കുട്ടിയുടെ വീട്ടിലെത്തി സുരേഷ് ഗോപി ; എന്ത് സഹായത്തിനും താനുണ്ടാവുമെന്ന് ഉറപ്പ് നല്‍കി നടന്‍

By ETV Bharat Kerala Team

Published : Nov 17, 2023, 9:01 PM IST

Suresh Gopi visited Mariakutty : ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനാല്‍ അടിമാലിയില്‍ മണ്‍ചട്ടിയുമായി ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിയുടെ വീട്ടിലെത്തി സന്ദര്‍ശിച്ച് സുരേഷ് ഗോപി.

Suresh Gopi Maryakutty  Suresh Gopi  യാചന സമരം  സുരേഷ് ഗോപി  യാചന സമരം സുരേഷ് ഗോപി  സുരേഷ് ഗോപി യാചന സമരം  സുരേഷ് ഗോപിക്കൊപ്പം മറിയക്കുട്ടി  Maryakutty with Suresh Gopi  സുരേഷ് ഗോപി അടിമാലി  അടിമാലി സുരേഷ് ഗോപി  ബി ജെ പി സുരേഷ് ഗോപി  Suresh Gopi b j p  Suresh Gopi visited Maryakutty  uresh Gopi visited Maryakutty house
Suresh Gopi visited Mariakutty house

മറിയക്കുട്ടിയുടെ വീട്ടിലെത്തി സുരേഷ് ഗോപി

ഇടുക്കി: ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടർന്ന് അടിമാലിയില്‍ മണ്‍ചട്ടിയുമായി ഭിക്ഷ യാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിയെ വീട്ടിലെത്തി സന്ദര്‍ശിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ബിജെപി പ്രാദേശിക നേതാക്കള്‍ക്കൊപ്പമാണ് മറിയക്കുട്ടിയുടെ അടിമാലിയിലെ വീട്ടില്‍ സുരേഷ് ഗോപി എത്തിയത്. എന്ത് സഹായത്തിനും താനുണ്ടാകുമെന്ന് നടന്‍ മറിയക്കുട്ടിക്ക് ഉറപ്പ് നല്‍കി.

മറിയക്കുട്ടിക്കൊപ്പം യാചന സമരത്തിനിറങ്ങിയ അന്നവും സുരേഷ് ഗോപിയെ കാണാന്‍ മറിയക്കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നു. മറിയക്കുട്ടിക്ക് ആവശ്യമായ സഹായവും പിന്തുണയും നല്‍കണമെന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയാണ് സുരേഷ് ഗോപി മടങ്ങിയത്. യാചന സമരത്തിനിറങ്ങിയ അമ്മമാരെ താനിങ്ങെടുക്കുവാന്ന് സുരേഷ് ഗോപി പറഞ്ഞു. എന്നാല്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ സുരേഷ് ഗോപി തയ്യാറായില്ല.

പെന്‍ഷന്‍ മുടങ്ങിയതിന്‍റെ പേരില്‍ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് സ്വത്തുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. മറിയക്കുട്ടിക്ക് അടിമാലി ഇരുന്നൂറേക്കറില്‍ സ്വന്തമായി രണ്ട് വീടുകളും പഴംമ്പിള്ളി ചാലില്‍ ഒന്നര ഏക്കറോളം ഭൂമിയുണ്ടെന്നുമായിരുന്നു ഉയര്‍ന്ന ആരോപണം. അടിമാലി ടൗണില്‍ ലോട്ടറിക്കച്ചവടം നടത്തുന്ന മറിയക്കുട്ടിയുടെ മകള്‍ പ്രിന്‍സി സ്വിറ്റ്‌സര്‍ലണ്ടിലാണെന്നും പ്രചരിച്ചിരുന്നു.

എന്നാല്‍ മറിയക്കുട്ടിക്ക് അടിമാലി മന്നാംകണ്ടം വില്ലേജില്‍ ഒരു തുണ്ട് ഭൂമി പോലുമില്ലെന്ന് വില്ലേജ് ഓഫിസർ സാക്ഷ്യപത്രം നല്‍കിയതോടെ പ്രചാരണങ്ങൾ പൊളിഞ്ഞിരുന്നു. അതേസമയം വ്യാജ വാർത്ത നല്‍കിയ മാധ്യമത്തിന് എതിരെ മറിയക്കുട്ടി നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്.

ABOUT THE AUTHOR

...view details