കേരളം

kerala

മുല്ലപ്പെരിയാർ, കസ്‌തൂരിരംഗൻ സമരങ്ങൾ എംപിമാരെ സൃഷ്‌ടിക്കാൻ വേണ്ടി മാത്രമായെന്ന് വെള്ളാപ്പള്ളി നടേശൻ

By

Published : Dec 25, 2022, 4:08 PM IST

ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നീതി നിഷേധിക്കുന്നവര്‍ക്ക് വേണ്ടി സംസാരിക്കാനുള്ള സംഘടനയാണ് എസ്എൻഡിപിയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

General Secretary  Vellapally Natesan  Idukki land protests  SNDP  Mullapperiyar  Kastoorirangan  മുല്ലപ്പെരിയാർ  കസ്‌തൂരിരംഗൻ  എംപി  സമരങ്ങൾ  രാഷ്ട്രീയ ലക്ഷ്യം  വെള്ളാപ്പള്ളി നടേശൻ  എസ്‌എന്‍ഡിപി  ജനറല്‍ സെക്രട്ടറി  ഇടുക്കി
മുല്ലപ്പെരിയാർ, കസ്‌തൂരിരംഗൻ സമരങ്ങൾ എംപിമാരെ സൃഷ്‌ടിക്കുന്ന രാഷ്ട്രീയ ലക്ഷ്യം മാത്രമായെന്ന് വെള്ളാപ്പള്ളി നടേശൻ

എസ്എൻഡിപി യോഗം യൂത്ത് മൂവ്മെൻ്റിന്‍റെ യോഗജ്വാല-സമര പ്രഖ്യാപന മഹാറാലി

ഇടുക്കി: എസ്‌എന്‍ഡിപി സമരസംഘടനയെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എസ്എൻഡിപി യോഗം യൂത്ത് മൂവ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ കട്ടപ്പനയിൽ സംഘടിപ്പിച്ച യോഗജ്വാല-സമര പ്രഖ്യാപന മഹാറാലിയും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവശതയനുഭവിക്കുന്നതും നീതി നിഷേധിക്കപ്പെടുന്നതുമായ ജനതയ്ക്കു വേണ്ടി സംസാരിക്കാൻ നിലകൊള്ളുന്ന സംഘടനയാണ് എസ്‌എന്‍ഡിപിയെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കിയിലെ ജനങ്ങൾക്കെന്നും അനാഥ ബോധമാണ്. ഭൂവിഷയത്തിൽ സർക്കാർ തെറ്റുതിരുത്താൻ തയ്യാറാകണമെന്നും ചട്ടങ്ങളും നിയമങ്ങളും കാലോചിതമായി പരിഷ്‌കരിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മുല്ലപ്പെരിയാർ, കസ്‌തൂരിരംഗൻ സമരങ്ങൾ എംപിമാരെ സൃഷ്‌ടിക്കുന്ന രാഷ്ട്രീയ ലക്ഷ്യം മാത്രമായി മാറിയിരുന്നു. ഇതോടെ തെറ്റുതിരുത്തൽ ശക്തിയായി യൂത്ത് മൂവ്മെൻ്റ് മാറി. യൂത്ത് മൂവ്മെൻ്റിൻ്റെ സമര പ്രഖ്യാപന റാലി ഒന്നാം ഘട്ട സമരമാണെന്നും ഇതിന് പരിഹാരമുണ്ടായില്ലെങ്കിൽ സമരം യോഗം ഏറ്റെടുക്കുമെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details