കേരളം

kerala

Owner Announced Reward For Finding Missing Cat : വളര്‍ത്ത് പൂച്ചയെ കാണാനില്ല, കണ്ടെത്തുന്നവര്‍ക്ക് 4000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് വീട്ടമ്മ

By ETV Bharat Kerala Team

Published : Sep 7, 2023, 7:03 AM IST

Updated : Sep 7, 2023, 11:24 AM IST

The owner has announced a reward of Rs 4000 ഓറഞ്ച് ക്യാറ്റ് വിഭാഗത്തിൽപ്പെട്ട കുഞ്ഞിക്കുട്ടനെന്ന് വിളിക്കുന്ന പൂച്ചയെയാണ് കഴിഞ്ഞ മാസം 28 മുതൽ കുമളിയിൽനിന്ന് കാണാതായത്.

Owner Has Announced A Reward For Finding Missing  finding missing pet cat kunjikkuttan  finding missing pet cat kunjikkuttan Malayalam  A Reward For Finding Missing Pet Cat  cat kunjikkuttan  reward of Rs 4000  idukki  idukki news  pet missing  cat missing  pet news malayalam  ഓറഞ്ച് ക്യാറ്റ് വിഭാഗത്തിൽപ്പെട്ട പൂച്ച  കുഞ്ഞിക്കുട്ടനെന്ന് വിളിക്കുന്ന പൂച്ച  കുഞ്ഞിക്കുട്ടനെന്ന് വിളിക്കുന്ന പൂച്ച കാണാതായി  കഴിഞ്ഞ മാസം 28 മുതൽ കുമളിയിൽനിന്ന് കാണാതാവുന്നത്  4000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് വീട്ടമ്മ  കുഞ്ഞിക്കുട്ടനെ കാണാതായി 4000 രൂപ പാരിതോഷികം  4000 രൂപ പാരിതോഷികം  പൂച്ചയെ കാണാതായി  പൂച്ചയെ തിരികെ ലഭിക്കുന്നതിനായി പാരിതോഷികം  പൂച്ചയുടെ ചിത്രത്തോടുകൂടിയ പോസ്‌റ്റററുകൾ കുമളിയിൽ  സമൂഹമാധ്യമങ്ങൾ വഴി പോസ്‌റ്ററുകൾ  കുഞ്ഞിക്കുട്ടൻ എന്ന പൂച്ച  കുഞ്ഞിക്കുട്ടൻ
Owner Announced Reward For Finding Missing Cat

ഇടുക്കി :കാണാതായ പൂച്ചയെ തിരികെ ലഭിക്കുന്നതിനായി 4000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് വീട്ടമ്മ. പൂച്ചയുടെ ചിത്രത്തോടുകൂടിയ പോസ്‌റ്ററുകൾ കുമളിയിലുടനീളം പതിപ്പിച്ചിരിക്കുകയാണ് ഇവര്‍. എറണാകുളം സ്വദേശിനിയായ വീട്ടമ്മയുടെ ഓറഞ്ച് ക്യാറ്റ് വിഭാഗത്തിൽപ്പെട്ട കുഞ്ഞിക്കുട്ടനെന്ന് വിളിക്കുന്ന പൂച്ചയെ കഴിഞ്ഞ മാസം 28 മുതലാണ് കുമളിയിൽനിന്ന് കാണാതാവുന്നത് (Owner Announced Reward For Finding Missing Pet Cat ).

സമൂഹമാധ്യമങ്ങൾ വഴി പോസ്‌റ്ററുകൾ പ്രചരിച്ചതോടെ പൂച്ചയുടെ രൂപസാദൃശ്യം തോന്നുന്ന പൂച്ചകളെ കണ്ടെത്തി നിരവധി പേർ വിളിച്ചിരുന്നെന്നും അതൊന്നും താൻ ഓമനിച്ചുവളർത്തിയ പൂച്ചയല്ലെന്നും വീട്ടമ്മ പറഞ്ഞു.

നായയെ കണ്ടുപിടിച്ചു നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം പാരിതോഷികം :കാണാതായ വളർത്തുനായയെ അന്വേഷണത്തിനൊടുവിൽ കണ്ടുപിടിച്ചിരിക്കുകയാണ് ജയ്‌പൂർ സ്വദേശിയായ അനിത ജോത്വാനി (Jaipur women announces rs 1 lakh reward for missing pet dog). ജയ്‌പൂരിലെ മാളവ്യ നഗർ മേഖലയിലാണ് സംഭവം നടക്കുന്നത്. അനിത ജോത്വാനിക്ക് തന്‍റെ വളർത്തുനായയായ പോപ്കോണിനെ ഏറെ നേരമൊന്നും കാണാതിരിക്കാന്‍ കഴിയില്ലായിരുന്നു. ഇതിനിടെയാണ് പോപ്‌കോണിനെ കഴിഞ്ഞ മാസം കാണാതായത്.

വളരെ വിഷമത്തിലായ അനിത നാലു ദിവസം ഭക്ഷണം കഴിക്കാതെ തന്‍റെ പ്രിയപ്പെട്ട നായക്കുട്ടിയ്‌ക്കായി കാത്തിരുന്നു. നാലു ദിവസം കഴിഞ്ഞും പോപ്‌കോണ്‍ മടങ്ങിയെത്താതായതോടെ യുവതി തന്‍റെ നായയെ കണ്ടുപിടിച്ചു നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

അന്വേഷണത്തിലൊടുവിൽ പോപ്‌കോണിനെ അനിതയ്‌ക്ക് തിരിച്ചു കിട്ടി. മോഡൽ ടൗണിൽ താമസിക്കുന്ന അനിത ജോത്വാനിയുടെ വളർത്തുനായയെ കഴിഞ്ഞ മസം രണ്ട് യുവാക്കൾ ചേർന്ന് മോഷ്‌ടിക്കുകയായിരുന്നു. മാളവ്യ നഗർ പൊലീസ് സ്‌റ്റേഷനിൽ യുവതി പരാതി നൽകിയിരുന്നു. പരിശീലകനായ രഞ്ജിത് യാദവാണ് തന്‍റെ വളർത്തുനായയെ നടക്കാനായി കൊണ്ടുപോയതെന്ന് യുവതി പൊലീസിനോട് പറഞ്ഞിരുന്നു.

പരിശീലകനായ രഞ്ജിത് യാദവ് തിരികെ എത്തിയപ്പോൾ അദ്ദേഹത്തിന്‍റെ കൂടെ പോപ്‌കോൺ ഉണ്ടായിരുന്നില്ല. കൂടെ നിന്ന് ഫോട്ടോയെടുക്കാനെന്ന വ്യാജേന കാറിലെത്തിയ രണ്ട് യുവാക്കൾ പോപ്‌കോണിനെ എടുത്ത് ഓടി രക്ഷപ്പെട്ടതായി ചോദ്യം ചെയ്യലിൽ പരിശീലകൻ പറഞ്ഞു.

പൊലീസ് അന്വേഷണത്തിൽ നമ്പറില്ലാത്ത കാറിൽ രണ്ട് യുവാക്കൾ പോപ്‌കോണിനെ കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാമായിരുന്നു. എന്നാൽ പോപ്‌കോണിനെ യുവാക്കൾ കൊണ്ടുപോയപ്പോൾ പരിശീലകൻ പ്രതികരിച്ചിരുന്നില്ല.

രഞ്ജിത് യാദവിന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ഇയാളെ ചോദ്യം ചെയ്‌ത ശേഷം കസ്‌റ്റഡിയിലെടുത്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിമാണ് വളർത്തു നായയായ പോപ്‌കോണിനെ കണ്ടെത്തിയത്.

കൂടാതെ നായയെ കൊണ്ടുപോയ നമ്പർ പ്ലേറ്റില്ലാത്ത വാഹനം പിടികൂടുകയും കസ്‌റ്റഡിയിലെടുക്കുകയു മോഷണം നടത്തിയ യുവാക്കളുമായി കൈകോർത്തതായി സംശയിക്കുന്ന പരിശീലകൻ രഞ്ജിത് യാദവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. നായയെ മോഷ്‌ടിച്ച രണ്ട് യുവാക്കൾ ഒളിവിലാണെന്ന് യുവതി പൊലീസിനോട് പറഞ്ഞിരുന്നു.

ALSO READ :Women announces Rs 1 Lakh Reward For Locating Her Dog വളര്‍ത്തുനായയെ കണ്ടുപിടിക്കുന്നവർക്ക് ഒരുലക്ഷം രൂപ; പാരിതോഷികം പ്രഖ്യാപിച്ച് യുവതി

Last Updated : Sep 7, 2023, 11:24 AM IST

ABOUT THE AUTHOR

...view details