കേരളം

kerala

ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ട് തുറന്നു, തീരത്ത് ജാഗ്രത നിർദേശം

By

Published : Aug 8, 2022, 8:45 PM IST

കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം.

Mattupetty dam  ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ട്  കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം  കേരളത്തില്‍ ഡാമുകള്‍ തുറന്നത്  കേരളത്തിലെ മഴ വാര്‍ത്തകള്‍  മഴയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍  മാട്ടുപ്പെട്ടി ജലാശയത്തിലേക്കുള്ള ഒഴുക്ക് വര്‍ധിച്ചത്  Kerala rain news  dams in Kerala opened news
ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ട് തുറന്നു

ഇടുക്കി:ജലനിരപ്പുയര്‍ന്നതോടെ മാട്ടുപ്പെട്ടി അണക്കെട്ട് തുറന്നു. ഇന്ന് (08.08.2022) വൈകുന്നേരം നാല് മണിയോടെയായിരുന്നു അണക്കെട്ട് തുറന്ന് വെള്ളം പുറത്തേക്കൊഴുക്കി തുടങ്ങിയത്. നിലവില്‍ അണക്കെട്ടിന്‍റെ ഒരു സ്പില്‍വെ ഷട്ടര്‍ ഉയര്‍ത്തിയാണ് വെള്ളം പുറത്തേക്കൊഴുക്കുന്നത്.

ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ട് തുറന്നു

കഴിഞ്ഞ ദിവസം കുണ്ടള അണക്കെട്ട് തുറന്നതോടെയാണ് മാട്ടുപ്പെട്ടി ജലാശയത്തിലേക്കുള്ള ഒഴുക്ക് വര്‍ധിച്ചത്. മാട്ടുപ്പെട്ടി അണക്കെട്ടില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം മുതിരപ്പുഴയില്‍ ചേരുകയും തുടര്‍ന്ന് കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ വഴി ഒഴുകി പോകുകയുമാണ് ചെയ്യുന്നത്. മാട്ടുപ്പെട്ടി അണക്കെട്ട് തുറന്ന സാഹചര്യത്തില്‍ വെള്ളം ഒഴുകി പോകുന്നതിന്‍റെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details