കേരളം

kerala

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ജന്മദിനം; നെടുങ്കണ്ടത്ത് വിളംബരജാഥ സംഘടിപ്പിച്ചു

By

Published : Dec 28, 2020, 9:36 PM IST

Updated : Dec 28, 2020, 10:48 PM IST

നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്ത വിളംബര ജാഥ കിഴക്കേക്ക കവലയിലെ ഗാന്ധി സ്ക്വയറിൽ സമാപിച്ചു

Indian National Congress Foundation day  Proclamation Jatha organized at Nedumkandam  ന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ജന്മദിനം  നെടുങ്കണ്ടത്ത് വിളംബരജാഥ  ഡി സി സി ജനറൽ സെക്രട്ടറി അഡ്വ.സേനാപതി വേണു ജാഥ
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ജന്മദിനം;നെടുങ്കണ്ടത്ത് വിളംബരജാഥ സംഘടിപ്പിച്ചു

ഇടുക്കി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ 136ആം ജന്മദിനത്തോടനുബന്ധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നെടുങ്കണ്ടത്ത് വിളംബരജാഥ സംഘടിപ്പിച്ചു. നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്ത വിളംബര ജാഥ കിഴക്കേ കവലയിലെ ഗാന്ധി സ്ക്വയറിൽ സമാപിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. സേനാപതി വേണു ജാഥ ഉദ്ഘാടനം ചെയ്‌തു.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ജന്മദിനം;നെടുങ്കണ്ടത്ത് വിളംബരജാഥ സംഘടിപ്പിച്ചു

രാജ്യത്തിന്‍റെ ജനാധിപത്യവും മതസൗഹാർദ്ദതയും അഖണ്ഡതയും നിലനിർത്താൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനം കൂടുതൽ കരുത്താർജിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് സേനാപതി വേണു പറഞ്ഞു. നാടിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര രക്തസാക്ഷികളെയും സ്വതന്ത്ര ഭാരതത്തിൽ കോൺഗ്രസ് പതാക ഉയർത്തി പിടിക്കുവാൻ രക്തസാക്ഷിത്വം വഹിച്ച ധീര പ്രവർത്തകരെയും സമ്മേളനത്തിൽ അനുസ്‌മരിച്ചു.

കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് ജോയി ഉലഹന്നാൻ, യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് മെൽബിൻ ജോയി, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വത്സമ്മ ജോസ്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ശിഹാബ് ഈട്ടിക്കൽ, എം എസ് മഹേശ്വരൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ ആർ രാമചന്ദ്രൻ, കോൺഗ്രസ് നെടുങ്കണ്ടം ടൗൺ കമ്മിറ്റി സെക്രട്ടറി അനിൽ കട്ടുപ്പാറ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ് ഞ്ജാന സുന്ദരം എന്നിവർ പ്രസംഗിച്ചു.

Last Updated : Dec 28, 2020, 10:48 PM IST

ABOUT THE AUTHOR

...view details