കേരളം

kerala

idukki elephant attack; ഇടുക്കി കാട്ടാന ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്

By

Published : Nov 17, 2021, 1:36 PM IST

ഏലതോട്ടത്തില്‍ ജോലിയ്ക്ക് പോകുന്നതിനിടെയാണ് കാട്ടാന ആക്രമണം idukki elephant attack ഉണ്ടായത്.

idukki elephant attack news  idukki elephant attack three injured  elephant attack idukki news  elephant attack news  elephant attack news idukki  three women attacked by elephant  ആനയിറങ്കലില്‍ കാട്ടാന ആക്രമണം  ഇടുക്കിയിൽ കാട്ടാന ആക്രമണം  കാട്ടാന ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്  കാട്ടാന ആക്രമണം വാർത്ത  ആനയിറങ്കൽ ഇടുക്കി വാർത്ത  കാട്ടാന ആക്രമണം ഇന്നത്തെ വാർത്ത  കാട്ടാന ആക്രമണത്തിൽ പരിക്കേറ്റു
ഇടുക്കി കാട്ടാന ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്

ഇടുക്കി: ആനയിറങ്കലില്‍ കാട്ടാന ആക്രമണത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. ഏലതോട്ടത്തില്‍ ജോലിയ്ക്ക് പോകുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. വണ്ണപ്പുറം വെണ്‍മണി സ്വദേശികളായ ഈന്തനാല്‍ ഷൈജ മോള്‍ കെകെ (38), കുടിയാറ്റില്‍ അമ്മിണി കൃഷ്‌ണന്‍ (56), ഉറുമ്പില്‍ സന്ധ്യ ടി.എസ് (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇടുക്കി കാട്ടാന ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്

താമസ സ്ഥലത്ത് നിന്നും വാഹനത്തില്‍ എത്തിയ ശേഷം തോട്ടത്തിലേയ്ക്ക്‌ നടന്ന് പോകുന്നതിനിടെ വലിയ കരച്ചില്‍ കേട്ടതോടെ ഇവര്‍ തിരികെ റോഡിലേയ്ക്ക് ഓടുകയായിരുന്നു. ഇറക്കം ഇറങ്ങി എത്തപ്പെട്ടത് ആനയുടെ മുന്‍പിലേക്കാണ്. തുടർന്ന് ആന ആക്രമിക്കുകയായിരുന്നു.

ആരുടെയും പരിക്ക് ഗുരുതരമല്ല. ഇവർ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ALSO READ:പകുതിയില്‍ നിലച്ച 'സുകുമാര കുറുപ്പിന്‍റെ കൊട്ടാര സ്വപ്‌നം' പ്രേതബംഗ്ലാവായി മാറിയപ്പോൾ

ABOUT THE AUTHOR

...view details