കേരളം

kerala

ഇടുക്കിയില്‍ ഇന്ന് ജനകീയ ഹര്‍ത്താല്‍, 'മിഷന്‍ അരിക്കൊമ്പന്‍' തടഞ്ഞ ഹൈക്കോടതി നടപടിയില്‍ പ്രതിഷേധം കനക്കുന്നു

By

Published : Mar 30, 2023, 11:11 AM IST

Updated : Mar 30, 2023, 11:43 AM IST

കോടതി നിർദേശം പാലിക്കാതെയാണ് ഹർത്താൽ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി ഹർത്താല്‍ അനുകൂലികൾക്ക് നോട്ടിസ്.

arikkomban Idukki harthal  Hartal in Idukki  HC order in Mission Arikomban  protest on HC order in Mission Arikomban  HC  Mission Arikomban  മിഷന്‍ അരിക്കൊമ്പന്‍  മിഷന്‍ അരിക്കൊമ്പന്‍ തടഞ്ഞ ഹൈക്കോടതി നടപടി  ഹൈക്കോടതി  ഹൈക്കോടതി നടപടിയില്‍ പ്രതിഷേധം  ഇടുക്കിയില്‍ ഇന്ന് ജനകീയ ഹര്‍ത്താല്‍  ജനകീയ ഹര്‍ത്താല്‍  അരിക്കൊമ്പനെ പിടികൂടാനുള്ള നടപടികള്‍  വനം വകുപ്പ്
ഇടുക്കിയില്‍ ഹര്‍ത്താല്‍

ഇടുക്കിയില്‍ ഹര്‍ത്താല്‍

ഇടുക്കി: ജനവാസ മേഖലയില്‍ ആക്രമണം നടത്തുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള നടപടികള്‍ തടഞ്ഞ ഹൈക്കോടതി നടപടിയില്‍ പ്രതിഷേധിച്ച് ഇടുക്കിയിലെ 10 പഞ്ചായത്തുകളിൽ ഇന്ന് ജനകീയ ഹര്‍ത്താല്‍. മറയൂർ, കാന്തല്ലൂർ, വട്ടവട ദേവികുളം, മൂന്നാർ, ഇടമലക്കുടി, രാജകുമാരി, ചിന്നക്കനാൽ, ശാന്തൻപാറ എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ.

രാജകുമാരി, ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഹർത്താൽ ശക്തം. മൂന്നാർ, വട്ടവട, മറയൂർ, കാന്തല്ലൂർ മേഖലകളിൽ ഹർത്താൽ ഭാഗികമാണ്. ഉടുമ്പൻചോല, രാജാക്കാട്, സേനാപതി, ബൈസൺവാലി പഞ്ചായത്തുകളിൽ ഹർത്താൽ ഇല്ല. പെരിയകനാൽ, കൊച്ചി ദേശീയപാതയിൽ സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു.

മറയൂരിലും വട്ടവടയിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ 10 മിനിറ്റ് തടഞ്ഞിട്ട ശേഷമാണ് വിട്ടത്. അതേസമയം ഹർത്താൽ അനുകൂലികൾക്ക് പൊലീസ് നോട്ടിസ് നൽകി. കോടതി നിർദേശം പാലിക്കാതെയാണ് ഹർത്താൽ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടിസ്.

ആനയെ പിടികൂമെന്ന് ജനങ്ങളോട് വാഗ്‌ദാനം ചെയ്‌ത ശേഷം ആന പാർക്ക് നിര്‍മിയ്ക്കുന്നതിനുള്ള ഗൂഢമായ നീക്കമാണ് വനം വകുപ്പ് നടത്തുന്നതെന്നാണ് നാട്ടുകാര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. വിഷയത്തില്‍ സർക്കാരും വനം വകുപ്പും മറുപടി നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനാണ് ജനങ്ങളുടെ തീരുമാനം.

മിഷന്‍ അരിക്കൊമ്പന്‍ തടഞ്ഞ് ഹൈക്കോടതി: മാര്‍ച്ച് 25ന് അരിക്കൊമ്പനെ പിടികൂടാനായിരുന്നു വനം വകുപ്പിന്‍റെ തീരുമാനം. ഇതിനായി കുങ്കിയാനകളെയും പ്രദേശത്ത് എത്തിച്ചിരുന്നു. എന്നാല്‍ ദൗത്യം പിന്നീട് മാര്‍ച്ച് 26 ലേക്ക് മാറ്റി. 26ന് വിജയകരമായി പൂര്‍ത്തിയാക്കാന്‍ ആയില്ലെങ്കില്‍ 27ന് തുടരാനായിരുന്നു തീരുമാനിച്ചിരുന്നത്.

അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റി കൊണ്ട് പോകാനായിരുന്നു പദ്ധതി. ഇതിനിടെയാണ് പീപ്പിള്‍ ഫോര്‍ ആനിമല്‍സ്, വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ ആനിമല്‍ അഡ്വക്കസി എന്നീ സംഘടനകള്‍ മിഷന്‍ അരിക്കൊമ്പനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

ഹര്‍ജി പരിഗണിച്ച ഹൈക്കോടതി മാര്‍ച്ച് 29 വരെ അരിക്കൊമ്പനെ പിടികൂടാനുള്ള നടപടികള്‍ സ്റ്റേ ചെയ്‌തു. കോടതി വിധി അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നതിനിടെയാണ് അരിക്കൊമ്പനെ പിടികൂടാനുള്ള പദ്ധതിയെ ഹൈക്കോടതി തടഞ്ഞത്. വിധി വന്നതോടെ ഇടുക്കിയില്‍ പ്രതിഷേധം ഉയര്‍ന്നു.

ആക്രമണകാരിയായ അരിക്കൊമ്പനെ പിടികൂടാനുള്ള നീക്കത്തെ തടഞ്ഞ കോടതി വിധി അംഗീകരിക്കാന്‍ കഴിയില്ലെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. നാട്ടുകാര്‍ വനം വകുപ്പിനും സര്‍ക്കാരിനും എതിരെ വമര്‍ശനം ഉന്നയിക്കുകയും ചെയ്‌തു. ജനവാസ മേഖലയില്‍ അക്രമം നടത്തി സ്വൈര്യ വിഹാരം നടത്തുന്ന അരിക്കൊമ്പനെ പിടികൂടുമെന്ന് വാഗ്‌ദാനം നല്‍കി വനം വകുപ്പ് ജനങ്ങളെ വഞ്ചിച്ചു എന്നായിരുന്നു പ്രധാന ആരോപണം.

മേഖലയില്‍ ആന പാര്‍ക്ക് നിര്‍മിക്കാനുള്ള ഗൂഢമായ നീക്കമാണ് നടക്കുന്നതെന്നും വിഷയത്തില്‍ സര്‍ക്കാരും മുഖ്യമന്ത്രിയും മറുപടി പറയണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കേടതി വിധിക്ക് പിന്നാലെ തന്നെ ഇടുക്കിയുടെ പല ഭാഗങ്ങളിലും പ്രതിഷേധം ഉണ്ടായി. ചിന്നക്കനാലില്‍ പാത ഉപരോധിച്ചു കൊണ്ടാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. കുങ്കിത്താവളത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തി. അതേസമയം അരിക്കൊമ്പന്‍ വിഷയത്തില്‍ കോടതിയുടെ നടപടി നിരാശാജനകമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു.

Last Updated : Mar 30, 2023, 11:43 AM IST

ABOUT THE AUTHOR

...view details