കേരളം

kerala

രണ്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ

By

Published : Jul 26, 2019, 1:33 PM IST

Updated : Jul 26, 2019, 2:52 PM IST

അടിമാലി ടൗണിലെ കല്ലാർകുട്ടി റോഡിലുള്ള നൗഫലിന്‍റെ പെട്ടിക്കടയില്‍ നിന്നാണ് ഹാന്‍സുള്‍പ്പെടെയുള്ള നിരോധിത ലഹരി വസ്‌തുക്കള്‍ നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സംഘം പിടിച്ചെടുത്തത്.

നിരോധിത പുകയില

ഇടുക്കി: രണ്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. വെള്ളത്തൂവല്‍ ശല്യാംപാറ സ്വദേശി നൗഫല്‍ ഇബ്രാഹിമിനെയാണ് അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സംഘം അറസ്റ്റ് ചെയ്തത്.

രണ്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ

രാവിലെ ഏഴ് മണിയോടെയായിരുന്നു അടിമാലി ടൗണിലെ കല്ലാർകുട്ടി റോഡിലുള്ള നൗഫലിന്‍റെ പെട്ടിക്കടയില്‍ നിന്നും ഹാന്‍സുള്‍പ്പെടെയുള്ള നിരോധിത ലഹരി വസ്‌തുക്കള്‍ നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സംഘം പിടിച്ചെടുത്തത്. നൗഫല്‍ വ്യാപകമായി ലഹരി വസ്‌തുക്കള്‍ വില്‍പ്പന നടത്തുന്നതായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇയാള്‍ അടിമാലി ടൗണിലെ നിരോധിത പുകയില ഉത്പന്നങ്ങളുടെ മൊത്തകച്ചവടക്കാരനാണെന്നും തമിഴ്‌നാട്ടില്‍ നിന്നുമാണ് ലഹരി വസ്‌തുക്കൾ വില്‍പ്പനക്കെത്തിക്കുന്നതെന്നും നര്‍ക്കോട്ടിക് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എം കെ പ്രസാദ് പറഞ്ഞു. കുറഞ്ഞ വിലക്ക് സാധനമെത്തിച്ച് ഇരട്ടിയിലധികം രൂപക്ക് വില്‍പ്പന നടത്തുകയാണ് പ്രതിയുടെ രീതി.

Intro:രണ്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവിനെ അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘം അറസ്റ്റ് ചെയ്തു.വെള്ളത്തൂവല്‍ ശല്യാംപാറ സ്വദേശി നൗഫല്‍ ഇബ്രാഹിമാണ് പിടിയിലായത്.Body:രാവിലെ 7 മണിയോടെയായിരുന്നു അടിമാലി ടൗണിലെ കല്ലാറുകുട്ടി റോഡിലുള്ള നൗഫലിന്റെ പെട്ടിക്കടയില്‍ നിന്നും ഹാന്‍സുള്‍പ്പെടെയുള്ള നിരോധിത ലഹരിവസ്തുക്കള്‍ നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘം പിടിച്ചെടുത്തത്.നൗഫല്‍ വ്യാപകമായി ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക് സംഘം നടത്തിയ പരിശോധനയെ തുടര്‍ന്നായിരുന്നു 2ലക്ഷം രൂപയോളം വരുന്ന ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്.ഇയാള്‍ അടിമാലി ടൗണിലെ നിരോധിത പുകയില ഉത്പന്നങ്ങളുടെ മൊത്തകച്ചവടക്കാരനാണെന്നും തമിഴ്‌നാട്ടില്‍ നിന്നുമാണ് പ്രതി ലഹരി വസ്തുക്കള്‍ വില്‍പ്പനക്കെത്തിക്കുന്നതെന്നും നര്‍ക്കോട്ടിക് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ പ്രസാദ് പറഞ്ഞു.

ബൈറ്റ്

എം കെ പ്രസാദ്
സർക്കിൾ ഇൻസ്പെക്ടർConclusion:കുറഞ്ഞ വിലക്ക് സാധനമെത്തിച്ച് ഇരട്ടിയിലധികം രൂപക്ക് വില്‍പ്പന നടത്തുകയാണ് പ്രതിയുടെ രീതി. പിടിച്ചെടുത്ത ലഹരിവസ്തുക്കള്‍ക്കാകെ 40 കിലോ തൂക്കം വരുമെന്നും ഏകദേശം 3200 പായ്ക്കറ്റ് ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തവയില്‍ ഉള്ളതെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.നര്‍ക്കോട്ടിക് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.

അഖിൽ വി ആർ
ദേവികുളം
Last Updated : Jul 26, 2019, 2:52 PM IST

ABOUT THE AUTHOR

...view details