കേരളം

kerala

Toll plaza in Idukki | ഇടുക്കി ജില്ലയില്‍ ടോള്‍ പ്ലാസ വരുന്നു ; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തില്‍

By

Published : Jun 22, 2023, 7:30 PM IST

കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ ദേവികുളം ലാക്കാടിന് സമീപമാണ് ജില്ലയിലെ ആദ്യ ടോൾ പ്ലാസ ഒരുങ്ങുന്നത്

first toll plaza  idukki  toll plaza in idukki  kochi danushkodi  devikulam  latest news in idukki  ഇടുക്കി  ടോള്‍ പ്ലാസ  കൊച്ചിധനുഷ് കോടി ദേശീയപാത  ദേവികുളം  ആദ്യ ടോൾ പ്ലാസ  ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ഇടുക്കി ജില്ലയില്‍ ടോള്‍ പ്ലാസ വരുന്നു; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തില്‍

ഇടുക്കി ജില്ലയില്‍ ടോള്‍ പ്ലാസ വരുന്നു; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തില്‍

ഇടുക്കി : ജില്ലയിലെ ആദ്യ ടോൾ പ്ലാസയുടെ നിർമാണം അന്തിമഘട്ടത്തിൽ. കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ ദേവികുളം ലാക്കാടിന് സമീപമാണ് ജില്ലയിലെ ആദ്യ ടോൾ പ്ലാസ ഒരുങ്ങുന്നത്. ഇരു ദിശകളിൽ നിന്നുമായി എട്ട് വാഹനങ്ങൾക്ക് കടന്നുപോകാവുന്ന സൗകര്യമാണ് ടോൾ പ്ലാസയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

റോഡിന്‍റെ നിർമാണം പൂർത്തിയാകുന്നതോടെ മൂന്നാറിന്‍റെ ടൂറിസം മേഖലയ്ക്ക് അത് പുത്തൻ ഉണർവ് സമ്മാനിക്കും. കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ ദേവികുളം ലാക്കാടിന് സമീപമാണ് ജില്ലയിലെ ആദ്യ ടോൾ പ്ലാസ ഒരുങ്ങുന്നത്. 381.17 കോടി രൂപ ചെലവിൽ, കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽപ്പെട്ട മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 42 കിലോമീറ്റർ ദൂരത്തെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരുന്നു.

നിര്‍മാണം അതിവേഗത്തില്‍ പൂര്‍ത്തിയാകുമെന്ന് വിവരം :ഇതിൻ്റെ ഭാഗമായാണ് ടോൾ പ്ലാസയും ഒരുങ്ങുന്നത്. ഇരു വശങ്ങളിൽ നിന്നുമായി എട്ട് വാഹനങ്ങൾക്ക് കടന്നുപോകാവുന്ന തരത്തിലുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഏതാനും ദിവസത്തിനുള്ളിൽ ടോൾ പ്ലാസയുടെ നിർമാണം പൂർത്തിയാക്കി ദേശീയപാത അധികൃതർക്ക് കൈമാറുമെന്നാണ് വിവരം.

2017 സെപ്‌റ്റംബറിലാണ് ദേശീയപാതയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മഴക്കാലത്ത് ഗ്യാപ് റോഡിൽ പലതവണയുണ്ടായ മലയിടിച്ചിൽ നിർമാണ ജോലികൾ നീണ്ടുപോകാൻ ഇടയാക്കി. റോഡിന്‍റെ നിർമാണം പൂർത്തീകരിക്കുന്നതോടെ മൂന്നാറിന്‍റെ ടുറിസം മേഖലയ്ക്ക് അത് പുത്തൻ ഉണർവാകും.

അനധികൃത ടെന്‍റ് ക്യാമ്പുകള്‍ക്കെതിരെ നടപടി :അതേസമയം, ചിന്നക്കനാല്‍- സൂര്യനെല്ലി മേഖലകളില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ടെന്‍റ് ക്യാമ്പുകള്‍ക്കെതിരെ നടപടിയുമായി ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന 26 സെന്‍റ് ഉടമകള്‍ക്ക് പഞ്ചായത്ത് നോട്ടിസ് നല്‍കിയിട്ടുണ്ട്. പ്രദേശത്ത് നിന്ന് ടെന്‍റുകള്‍ മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.

ചിന്നക്കനാല്‍ - സൂര്യനെല്ലി മേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന നിരവധി ടെന്‍റ് ക്യാമ്പുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച് ശാന്തന്‍പാറ പൊലീസ് സ്‌റ്റേഷന്‍ എസ്‌എച്ച്ഒ ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന് കത്ത് നല്‍കിയിട്ടുണ്ട്. മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ക്യാമ്പുകളെ സംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കണം എന്നാണ് കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. മേഖലയില്‍ 26 അനധികൃത ടെന്‍റ് ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നതെന്നും ക്യാമ്പുകളില്‍ എത്തുന്ന ആളുകള്‍ക്ക് മദ്യവും മയക്കുമരുന്നും എത്തിച്ച് നല്‍കുന്നതിനോടൊപ്പം അനാശാസ്യ പ്രവര്‍ത്തനങ്ങളും മറ്റും നടന്നുവരുന്നതായും പൊലീസിന് വിവരം ലഭിച്ചതായാണ് കത്തില്‍ സൂചിപ്പിക്കുന്നത്.

കൂടാതെ, ആന, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളും ഉഗ്രവിഷമുള്ള ഇഴജന്തുക്കളും വ്യാപകമായി ഈ പ്രദേശത്ത് ഉള്ളതിനാല്‍ യാതൊരു സുരക്ഷയും ഇല്ലാതെയാണ് വിനോദസഞ്ചാരികളെ പാര്‍പ്പിക്കുന്നതെന്നും അപകട സാധ്യത കൂടുതലുള്ളതിനാല്‍ ഇത്തരം ടെന്‍റ് ക്യാമ്പുകളെ സംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തിന് നല്‍കിയ കത്തില്‍ വിലയിരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് അന്വേഷണം ആരംഭിച്ചത്. അതേസമയം, മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടെന്‍റ് ക്യാമ്പുകള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും അനധികൃതമായി പ്രവര്‍ത്തിക്കുകയാണെന്നും പഞ്ചായത്ത് പ്രസിഡന്‍റ് വ്യക്തമാക്കി.

നടപടിയുടെ ആദ്യഘട്ടം എന്ന നിലയില്‍ ഉടമകള്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. ടെന്‍റുകള്‍ മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് പഞ്ചായത്തിന്‍റെ തീരുമാനം.

ABOUT THE AUTHOR

...view details