കേരളം

kerala

ഇടുക്കി ബി എൽ റാമിൽ വീണ്ടും കാട്ടാന ആക്രമണം; ഒരു വീട് ഭാഗികമായി തകർന്നു

By

Published : Jan 28, 2023, 11:40 AM IST

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാൽ ബി എൽ റാമിൽ ഒരു വീട് ഭാഗികമായി കാട്ടാന തകർത്തു. വീട്ടുകാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

elephant attack idukki  elephant attack in idukki  elephant attack  wild elephant  wild elephant attack  idukki b l ram wild elephant attack  ഇടുക്കി ബി എൽ റാമിൽ വീണ്ടും കാട്ടാന ആക്രമണം  കാട്ടാന ആക്രമണം  കാട്ടാന വീട് തകർത്തു  കാട്ടാന ആക്രമണം രൂക്ഷം  ഇടുക്കി കാട്ടാനക്കൂട്ടം  കാട്ടാന ആക്രമണത്തിൽ പരിക്ക്  കാട്ടാന  കാട്ടാന ആക്രമണം ബി എൽ റാം
കാട്ടാന ആക്രമണം

പ്രദേശവാസികളുടെ പ്രതികരണം

ഇടുക്കി:ജില്ലയിൽ വീണ്ടും കാട്ടാന ആക്രമണം രൂക്ഷം. ബി എൽ റാം സ്വദേശി രാജേശ്വരിയുടെ വീടിന് നേരെയാണ് ഇന്ന് പുലർച്ചെ ഒന്നരയോടുകൂടി കാട്ടാന ആക്രമണം നടത്തിയത്. ആക്രമണത്തിൽ തകർന്ന ഭിത്തി ദേഹത്തേക്ക് പതിച്ച് രാജേശ്വരിക്ക് നിസാര പരിക്കേറ്റു.

കഴിഞ്ഞ പകൽ, ബി എൽ റാമിലെ ഏലത്തോട്ടത്തിൽ, ഏഴ് ആനകളടങ്ങുന്ന കൂട്ടം മണിക്കൂറുകൾ തമ്പടിച്ചിരുന്നു. ഇതിന് പിന്നാലെയാണ്, രാജേശ്വരിയുടെ വീടിന് നേരെ കാട്ടാന ആക്രമണം നടത്തിയത്. ആക്രമണത്തിൽ നിന്ന് രാജേശ്വരിയും മകൾ കോകിലയും തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്.

പതിവായി കാട്ടാന ആക്രമണം:ഏതാനും ദിവസങ്ങളായി ബി എൽ റാം, പന്നിയാർ എസ്‌റ്റേറ്റ് മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്. ഇന്നലെ ബി എൽ റാം സ്വദേശി കുന്നത്ത് ബെന്നിയുടെ വീട് കാട്ടാന തകർത്തിരുന്നു. പന്നിയാറിലെ റേഷൻ കടയും കാട്ടാന പൂർണമായി തകർത്തു.

ഇന്നലെയാണ് കുന്നത്ത് ബെന്നിയുടെ വീടും റേഷൻകടയും കാട്ടാന തകർത്തത്. ചക്കകൊമ്പൻ എന്ന പേരിലറിയപ്പെടുന്ന കാട്ടാനയാണ് ആക്രമണം നടത്തിയത്. ബെന്നിയും കുടുംബവും തലനാരിഴയ്‌ക്കാണ് ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത്. കാലിന് നേരിയ പരിക്കേറ്റ ബെന്നി രാജകുമാരി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. അഞ്ചുമണിയോടെയാണ് പന്നിയാർ എസ്‌റ്റേറ്റിലെ റേഷൻ കട അരിക്കൊമ്പൻ ആക്രമിച്ചത്.

Also read:4 ദിവസം കൊണ്ട് ആന റേഷൻകട തകർത്തത് 3 തവണ ; അരിക്കൊമ്പനാൽ പൊറുതിമുട്ടി ജനം

കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാർ:പത്തു ദിവസത്തിനിടെ നാലാം തവണയാണ് കാട്ടാന റേഷൻ കട തകർത്തത്. തുടർച്ചയായ ആനയുടെ ആക്രമണം ഭയന്ന് സാധനങ്ങൾ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നു. നാട്ടുകാരും കടയുടമയും ചേർന്നാണ് ആനയെ ഓടിച്ചത്. കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കൊച്ചി-ധനുഷ്‌കോടി ദേശീയ പാത ഉപരോധിച്ചു.

തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമുൾപ്പെടെയുള്ള ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. പ്രശ്‌നം പരിഹരിക്കാൻ ഈ മാസം 31ന് വനംമന്ത്രിയുടെ അധ്യക്ഷതയിൽ ചർച്ച നടക്കും. പന്നിയാറിലെ റേഷൻ കടയ്‌ക്കു ചുറ്റും അടുത്ത ദിവസം സോളാർഫെൻസിംഗ് നിർമിക്കും. പ്രദേശത്ത് പട്രോളിങ് കൂടുതൽ ശക്തമാക്കാനും ചർച്ചയിൽ തീരുമാനമായി.

അടങ്ങാത്ത കാട്ടാനക്കലി: ഇടുക്കിയുടെ അതിര്‍ത്തി മേഖലകളില്‍ കാട്ടാനശല്യത്താൽ ജനങ്ങൾ പൊറുതിമുട്ടുകയാണ്. ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലാണ് കാട്ടാനശല്യം രൂക്ഷം. 2002 മുതല്‍ ഇതുവരെ 43 ജീവനുകളാണ് ആനക്കലിയിൽ പൊലിഞ്ഞത്. മതികെട്ടാന്‍ ചോലയിലെ കാട്ടാനകളുടെ ചോരകൊതിയില്‍ ഒടുവിലത്തെ ഇരയാണ് വനം വകുപ്പ് വാച്ചര്‍ ശക്തി വേല്‍.

Also read:കാട്ടുക്കൊമ്പനെ വിരട്ടിയോടിച്ച് വൈറലായ വനം വകുപ്പ് വാച്ചര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു

തുടർച്ചയായ ദിവസങ്ങളിൽ, തോട്ടം മേഖലയിൽ ആനയുടെ സാന്നിധ്യമുണ്ടാകുന്നത് വലിയ ആശങ്കയ്‌ക്ക് ഇടയാക്കിയിട്ടുണ്ട്. തൊഴിലാളികൾക്ക് ജോലിയ്‌ക്ക് പോകാനും സാധിക്കാത്ത സ്ഥിതിയാണിപ്പോൾ. രാത്രി കാലങ്ങളിൽ ഉറങ്ങാതെ ആഴികൂട്ടിയും പടക്കം പൊട്ടിച്ചുമാണ് ഇവർ കാട്ടാനയെ തുരത്താൻ ശ്രമിയ്ക്കുന്നത്.

അരികൊമ്പൻ, ചക്കകൊമ്പൻ, ചില്ലി കൊമ്പൻ എന്നീ ഒറ്റയാൻമാരെ കൂടാതെ ഏഴ് ആനകൾ അടങ്ങുന്ന കൂട്ടവും പതിവായി ജനവാസ മേഖലയിലേയ്‌ക്ക് ഇറങ്ങുന്നുണ്ട്. ഏക്കറ് കണക്കിന് കൃഷിയിടങ്ങളാണ് ഓരോ വര്‍ഷവും ആന നശിപ്പിക്കുന്നത്.

ABOUT THE AUTHOR

...view details