കേരളം

kerala

ഭൂപ്രശ്‌നങ്ങളും പട്ടയവിഷയങ്ങളും ഉയര്‍ത്തിക്കാട്ടിയുളള ഡീന്‍ കുര്യാക്കോസിന്‍റെ സമര യാത്ര, പരിഹസിച്ച് സിപിഎം ഇടുക്കി ജില്ല സെക്രട്ടറി

By

Published : Jan 10, 2023, 10:54 PM IST

Updated : Jan 10, 2023, 11:11 PM IST

ഇന്ദിര ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് മുന്‍കാല നേതാക്കള്‍ ഇടുക്കിയോട് ചെയ്‌ത പാപത്തിന് പരിഹാരമായിട്ടുള്ള പ്രതിക്ഷിണമാണ് സമരയാത്രയെന്നാണ് സി വി വര്‍ഗീസിന്‍റെ പ്രതികരണം

Dean Kuriakose protest  ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ്  ഇടുക്കി  സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്  ഡീന്‍ കുര്യാക്കോസ് എംപിയുടെ പദയാത്ര  Dean Kuriakose padayatra  cpim Idukki district secretary
ഡീന്‍ കുര്യാക്കോസ് നയിക്കുന്ന സമര യാത്രയെ പരിഹസിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി

ഡീന്‍ കുര്യാക്കോസ് നയിക്കുന്ന സമര യാത്രയെ പരിഹസിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി

ഇടുക്കി:ജില്ലയിലെ ഭൂപ്രശ്‌നങ്ങളും പട്ടയ വിഷയങ്ങളും ഉയര്‍ത്തിക്കാട്ടി ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് നയിക്കുന്ന സമര യാത്രയെ പരിഹസിച്ച് സിപിഎം ജില്ല സെക്രട്ടറി സി വി വര്‍ഗീസ്. ഡീന്‍ കുര്യാക്കോസിന്‍റേത് മടക്കയാത്രയാണെന്നും കോണ്‍ഗ്രസിന്‍റെ പിതാക്കന്മാര്‍ ചെയ്‌ത് വച്ച പാപത്തിന്‍റെ പരിഹാര പ്രതിക്ഷിണമായിട്ടാണ് യാത്രയെ കാണുന്നതെന്നും പ്രചരണ പോസ്റ്ററുകളില്‍ പോലും നഷ്‌ടബോധമാണ് കാണാന്‍ സാധിക്കുന്നതെന്നും സി വി വര്‍ഗീസ് പറഞ്ഞു.

ഈ മാസം 13-ാം തീയതി മുതല്‍ 23-ാം തീയതി വരെയാണ് കുമളിയില്‍ നിന്നും ആരംഭിച്ച്‌ അടിമാലിയില്‍ സമാപിക്കുന്ന ഡീന്‍ കുര്യാക്കോസ് നയിക്കുന്ന സമരയാത്ര നടക്കുന്നത്. ജില്ലയിലെ ബഫര്‍സോണ്‍ വിഷയങ്ങളും പട്ടയ ഭൂപ്രശ്‌നങ്ങളും ഉയര്‍ത്തി കാട്ടി 'ഇടുക്കിയെ മുടിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് പരിഹാസവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് രംഗത്തെത്തിയിരിക്കുന്നത്.

ഇന്ദിര ഗാന്ധി മുതലുള്ള കോണ്‍ഗ്രസ് നേതാക്കന്മാര്‍‍ ചെയ്‌ത പാപത്തിന്‍റെ പരിഹാര പ്രതിക്ഷിണമാണ് ഡീന്‍ കുര്യക്കോസിന്‍റെ യാത്രയെന്നാണ് സി വി വര്‍ഗീസീന്‍റെ പരാമര്‍ശം. പട്ടയ ഭൂപ്രശ്‌നങ്ങളും ബഫര്‍സോണ്‍ വിഷയങ്ങളുമെല്ലാം സങ്കീര്‍ണമാക്കിയതും കൊണ്ടുവന്നതും കോണ്‍ഗ്രസും യൂഡിഎഫ് സര്‍ക്കാരുകളുമാണ്. എന്നിട്ടിപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് രാഷ്ട്രീയ നേട്ടത്തിനായാണ് കോണ്‍ഗ്രസ്‌ ശ്രമിക്കുന്നതെന്നും അതിനെ രാഷ്ട്രീയമായി നേരിടുമെന്നും സി വി വര്‍ഗീസ് പറഞ്ഞു.

Last Updated :Jan 10, 2023, 11:11 PM IST

ABOUT THE AUTHOR

...view details