കേരളം

kerala

ഏലം കർഷകരിൽ നിന്ന് ഓണപ്പിരിവ് ; അന്വേഷണത്തിന് ഉത്തരവിട്ട് വനംമന്ത്രി

By

Published : Aug 19, 2021, 11:18 AM IST

അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പ്രിൻസിപ്പൽ കൺസർവേറ്റർ പി.കെ. കേശവന് നിർദേശം

collecting money from farmers Forest Minister orders probe  Forest Minister orders probe in collecting money from farmers  collecting money from farmers  collecting money from elam farmers  കർഷകരിൽ നിന്ന് പണപ്പിരിവ് നടത്തിയ സംഭവം  കർഷകരിൽ നിന്ന് പണപ്പിരിവ്  അന്വേഷണത്തിന് ഉത്തരവിട്ട് വനംമന്ത്രി  വനംമന്ത്രി  വനംമന്ത്രി എ കെ ശശീന്ദ്രൻ  എകെ ശശീന്ദ്രൻ  ശശീന്ദ്രൻ  കർഷകരിൽ നിന്ന് ഓണപ്പിരിവ് നടത്തിയ സംഭവം  ഓണപ്പിരിവ്  പികെ കേശവൻ  വനം വകുപ്പിലെ അഴിമതി  അഴിമതി  വനം വകുപ്പ്  AK Shashindran  തോട്ടം തൊഴിലാളി
കർഷകരിൽ നിന്ന് ഓണപ്പിരിവ് നടത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വനംമന്ത്രി

ഇടുക്കി :ജില്ലയിലെ ഏലം കർഷകരിൽ നിന്നും ഉദ്യോഗസ്ഥർ പണപ്പിരിവ് നടത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. പരാതിയിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പ്രിൻസിപ്പൽ കൺസർവേറ്റർ പി.കെ. കേശവന് വനംമന്ത്രി നിർദേശം നൽകി.

അന്വേഷണത്തിന് പൊലീസ് സേവനം ആവശ്യമെങ്കിൽ ഉപയോഗിക്കാമെന്നും വനം വകുപ്പിലെ അഴിമതി ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്ക് വിവരം നേരിട്ട് ഓഫിസിൽ അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.

ALSO READ:കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു ഇൻസ്പെക്‌ടര്‍ വിജിലൻസിന്‍റെ പിടിയില്‍

ഓണ ചെലവിനെന്ന പേരിൽ ആയിരം മുതൽ പതിനായിരം രൂപ വരെയാണ് അനധികൃതമായി ഉദ്യോഗസ്ഥർ പിരിച്ചത്. ഉദ്യോഗസ്ഥർ പണം വാങ്ങുന്ന ദൃശ്യങ്ങൾ അടക്കം പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ ഓഫിസ് ഇടപെട്ട് അന്വേഷണത്തിന് നിർദേശം നൽകിയത്.

ABOUT THE AUTHOR

...view details