കേരളം

kerala

VIDEO| കാട്ടാനയുടെ മുൻപിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട് ബൈക്ക് യാത്രികർ

By

Published : Jan 13, 2023, 1:31 PM IST

മൂന്നാറിൽ ദിവസങ്ങളായി പരിഭ്രാന്തി പരത്തുന്ന മുറിവാലൻ എന്ന ആനയുടെ മുൻപിലാണ് ബൈക്ക് യാത്രികർ പെട്ടുപോയത്

elephant attack  idukki elephant  kerala news  malayalam news  bikers escaped from elephant  elephant attack idukki video  elephant chasing bikers viral video  കാട്ടാന  കാട്ടാനയുടെ നിന്നും രക്ഷപെട്ട് ബൈക്ക് യാത്രികർ  ബൈക്ക് യാത്രികർ കാട്ടാനയ്‌ക്ക് മുന്നിൽ  ഇടുക്കി കാട്ടാന വൈറൽ വീഡിയോ  ആന ആക്രമണം  കാട്ടാനയും ബൈക്ക് യാത്രികരും
കാട്ടാനയുടെ നിന്നും രക്ഷപെട്ട് ബൈക്ക് യാത്രികർ

ബൈക്ക് യാത്രികർ കാട്ടാനയ്‌ക്ക് മുന്നിൽ

ഇടുക്കി:മൂന്നാറിന് സമീപം ആനയിറങ്കലിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും ബൈക്ക് യാത്രികർ തലനാരിഴക്ക് രക്ഷപെട്ടു. ഇന്ന് രാവിലെ 6.30 നായിരുന്നു സംഭവം. ദേശീയ പാതയിലെ വളവ് തിരിഞ്ഞ് വന്ന ബൈക്ക് യാത്രികർ ആനയുടെ മുന്നിൽ പെട്ടു പോകുകയായിരുന്നു.

പെട്ടന്ന് ആനയെ കണ്ട ഭയത്തിൽ ബൈക്ക് യാത്രികർ റോഡിൽ മറിഞ്ഞു വീഴുകയും ചെയ്‌തു. ഇരുവരുടെയും നേരെ ആന പാഞ്ഞ് അടുത്തെങ്കിലും സമീപത്ത് നിന്ന ആളുകൾ ബഹളമുണ്ടാക്കിയതോടെ ആനയുടെ ശ്രദ്ധ തിരിയുകയും ഇരുവരും ഓടി രക്ഷപെടുകയുമായിരുന്നു. പൂപ്പാറ നിവാസികളാണ് രാവിലെ മൂന്നാർ ആനയിറങ്കൽ ഭാഗത്ത് കാട്ടാനയുടെ മുൻപിൽ അകപ്പെട്ടത്.

പൂപ്പാറയിൽ നിന്നും പെരിയകനാലിനു പോകുന്നതിനിടയിൽ കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലാണ് സംഭവം. നിരവധി പേരെ കൊലപ്പെടുത്തിയ മുറിവാലൻ എന്ന ആനയുടെ മുന്നിൽ നിന്നാണ് യാത്രക്കാർ തലനാരിഴക്ക് രക്ഷപെട്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ആന മേഖലയിൽ പരിഭ്രാന്തി സൃഷ്‌ടിച്ചിരിക്കുകയാണ്. നിരവധി കൃഷികളും നശിപ്പിച്ചു.

ABOUT THE AUTHOR

...view details