കേരളം

kerala

Tanur custodial murder താനൂര്‍ കസ്‌റ്റഡി മരണം; 'കേസ് ഡയറി ഹാജരാക്കണം', ക്രൈം ബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദേശം

By ETV Bharat Kerala Team

Published : Aug 25, 2023, 6:06 PM IST

Tanur Tamir Jifri murder case: താനൂര്‍ കസ്റ്റഡി കൊലപാതക കേസില്‍ കേസ് ഡയറിയും അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ നിര്‍ദേശം. സെപ്‌റ്റംബര്‍ ഏഴിന് മുമ്പ് ഹാജരാക്കണമെന്ന് ക്രൈം ബ്രാഞ്ചിനോട് ഹൈക്കോടതി. നടപടി താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസിന്‍റെ ഹര്‍ജിയെ തുടര്‍ന്ന്.

Tanur custodial murder  താനൂര്‍ കസ്‌റ്റഡി മരണം  കേസ് ഡയറി ഹാജരാക്കണം  ക്രൈം ബ്രാഞ്ചിനോട് ഹൈക്കോടതി നിര്‍ദേശം  Tanur Tamir JIfri murder case  ക്രൈം ബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദേശം  ഹൈക്കോടതി  താമിര്‍ ജിഫ്രി  താനൂര്‍  താനൂര്‍ കസ്‌റ്റഡി കൊലപാതകം  എറണാകുളം വാര്‍ത്തകള്‍  എറണാകുളം പുതിയ വാര്‍ത്തകള്‍  എറണാകുളം ജില്ല വാര്‍ത്തകള്‍  kerala news updates  latest news in kerala
Tanur custodial murder

എറണാകുളം:താനൂര്‍ (Tanur) കസ്‌റ്റഡി കൊലപാതകത്തിന്‍റെ കേസ് ഡയറി (Case Diary) ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിന് (Crime Branch) ഹൈക്കോടതി (High Court) നിര്‍ദേശം. കേസിന്‍റെ ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കോടതി ആവശ്യപ്പെട്ടു. സെപ്‌റ്റംബര്‍ ഏഴിന് മുമ്പായി രേഖകള്‍ ഹാജരാക്കണമെന്നാണ് മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയോടുള്ള (Malappuram Crime Branch DYSP) കോടതി നിര്‍ദേശം.

കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് താമിര്‍ ജിഫ്രിയുടെ (Thamir Jifri) സഹോദരന്‍ ഹാരിസ് ജിഫ്രി (Haris Jifri) നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ (High Court) ഇടപെടല്‍. ക്രൈം ബ്രാഞ്ച് (Crime Branch) അന്വേഷണം തൃപ്‌തികരമല്ലെന്നും മലപ്പുറം (Malappuram) ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ആരോപിച്ചാണ് ഹാരിസ് ജിഫ്രി ഹര്‍ജി (Bail) സമര്‍പ്പിച്ചത്. കേസിലെ സാക്ഷികളായ പൊലീസുകാരെയും (Police) താമിറിനൊപ്പം കസ്റ്റഡിയിലെടുത്ത (Custody) മറ്റ് യുവാക്കളെയും ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ സ്വാധീനിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

കേസില്‍ നിര്‍ണായകമായ സിസിടിവി (CCTV) ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് കേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിഐ (CBI) അന്വേഷണം ഉടനടി ആരംഭിക്കണമെന്നും ഹര്‍ജിയില്‍ ഹാരിസ് (Haris) ആവശ്യപ്പെട്ടു.

ഓഗസ്റ്റ് രണ്ടിനാണ് പൊലീസ് (Police) കസ്റ്റഡിയിലെടുത്ത (Custody) തിരൂരങ്ങാടി (Tirurangadi) മൂഴിക്കല്‍ സ്വദേശി മാലിയേക്കല്‍ താമിര്‍ ജിഫ്രി (Tamir Jifri) മരിച്ചത്. മയക്ക് മരുന്ന് കൈവശം വച്ചുവെന്ന് ആരോപിച്ച് താമിര്‍ അടക്കം അഞ്ച് പേരെയാണ് താനൂര്‍ പൊലീസ് (Tanur Police) കസ്റ്റഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയിലെടുത്തതിന്‍റെ അടുത്ത ദിവസമായിരുന്നു മരണം.

also read:താനൂര്‍ കസ്റ്റഡി മരണം: 'സത്യം പുറത്തുവരണം, ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്' കെ സുധാകരന്‍

അമിതമായി ലഹരി ഉപയോഗിച്ചതിനെ തുടര്‍ന്ന് കുഴഞ്ഞ് വീണാണ് താമിര്‍ മരിച്ചതെന്നായിരുന്നു പൊലീസിന്‍റെ വാദം. എന്നാല്‍ സംഭവത്തിന് പിന്നാലെ താമിറിന്‍റെ കുടുംബവും നാട്ടുകാരും ആരോപണങ്ങളുമായി രംഗത്തെത്തി. കസ്റ്റഡിയിലെടുത്ത താമിറിനെ പൊലീസ് സ്റ്റേഷനിലോ (Police Station) കോടതിയിലോ ഹാജരാക്കിയിരുന്നില്ല. കസ്റ്റഡിയിലെടുത്ത് പൊലീസ് (Police) ക്വാട്ടേഴ്‌സിലേക്കാണ് കൊണ്ടുപോയത്. മരിച്ചതിന് പിന്നാലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ട് പോകുന്നതിന് പകരം സ്വകാര്യ ആശുപത്രിയിലേക്കാണ് (Hospital) കൊണ്ട് പോയത്. ഇതാണ് കേസില്‍ ദുരൂഹതയുളവാക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ (Police Officers Suspended): താനൂരില്‍ യുവാവ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ആരോപണ വിധേയരായ പൊലീസ് (Police) ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. എസ്‌ഐ (SI) അടക്കം എട്ട് പേരെയാണ് സസ്‌പെന്‍ഡ് (Suspension) ചെയ്‌തത്. തൃശൂര്‍ (Thrissur) ഡിഐജിയാണ് (DIG) ഇത് സംബന്ധിച്ച് നടപടികളെടുത്തത്.

also read:Tanur Custodial Death | താനൂരിലെ കസ്റ്റഡി മരണം : എസ്‌ഐ അടക്കം 8 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ABOUT THE AUTHOR

...view details