കേരളം

kerala

മരട് ഫ്ലാറ്റ് 20നകം പൊളിക്കാൻ സുപ്രീംകോടതി ഉത്തരവ്

By

Published : Sep 6, 2019, 12:33 PM IST

Updated : Sep 6, 2019, 1:43 PM IST

റിപ്പോർട്ടുമായി ചീഫ് സെക്രട്ടറി 23 ന് ഹാജരാകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു

മരട്

ന്യൂഡൽഹി: മരടിലെ അനധികൃത ഫ്ലാറ്റ് നിർമാണ കേസിൽ അന്ത്യശാസനവുമായി സുപ്രീംകോടതി. ഫ്ലാറ്റുകൾ സെപ്റ്റംബർ 20 നകം പൊളിക്കണമെന്ന് വീണ്ടും കോടതിയുടെ നിർദേശം. ചീഫ് സെക്രട്ടറി 23 ന് ഹാജരാകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. ഉത്തരവ് നടപ്പാക്കിയ റിപ്പോർട്ട് അന്ന് കോടതിയില്‍ സമർപിക്കണമെന്നും ജസ്റ്റിസ് അരുൺ മിശ്ര നിർദേശിച്ചു.

ഫ്ലാറ്റുകൾ പൊളിച്ച് നീക്കി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ സ്വമേധയ കേസ് പരിഗണിക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് മരടിലെ ഫ്ലാറ്റുകൾ പൊളിച്ച് നീക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.

Intro:Body:Conclusion:
Last Updated : Sep 6, 2019, 1:43 PM IST

ABOUT THE AUTHOR

...view details