എറണാകുളം:നിരോധിത സംഘടന പോപ്പുലര്‍ ഫ്രണ്ടിന്‍റെ കള്ളപ്പണ ഇടപാട് കേസിലെ ഇഡി നോട്ടീസിൽ ഇടപെടല്‍ ആവശ്യപ്പെട്ട് പാലക്കാട് സ്വദേശി ഉസ്‌മാൻ നൽകിയ ഹര്‍ജി ഹൈക്കോടതി തള്ളി. വിദേശത്തു നിന്നടക്കം നിരോധിത ഭീകര സംഘടന പോപ്പുലർ ഫ്രണ്ടിന്‍റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കള്ളപ്പണം വരികയും ഈ പണം തീവ്രവ്രവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവെന്ന് കണ്ടെത്തുകയും ചെയ്‌തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡൽഹി എൻഫോഴ്‌സ്‌മെന്‍റ് സംഘം രജിസ്റ്റർ ചെയ്‌ത കേസിൽ നേരിട്ട് ഹാജരാകാനാവശ്യപ്പെട്ടായിരുന്നു പാലക്കാട് സ്വദേശി ഉസ്‌മാനെതിരായ നോട്ടീസ്.
പി.എഫ്.ഐ കള്ളപ്പണകേസ്; ചോദ്യം ചെയ്യല്‍ കേരളത്തിലേക്ക് മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
ഡൽഹിയിലെ ഇഡി ഓഫിസിനു പകരം കൊച്ചി സോണൽ ഓഫിസിൽ ഹാജരാകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉസ്‌മാൻ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
ഡൽഹിയിലെ ഇഡി ഓഫീസിനു പകരം കൊച്ചി സോണൽ ഓഫിസിൽ ഹാജരാകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉസ്‌മാൻ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ഉസ്‌മാനെതിരെ തെളിവുകളുണ്ടെന്നും ഡൽഹിയിലെ ഇഡി അസിസ്റ്റന്‍റ് ഡയറക്‌ടറുടെ ഓഫിസിൽ തന്നെ ഹാജരാകണമെന്നും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് രേഖാമൂലം നിലപാടറിയിച്ചു. പിഫ്‌ഐയുടെ ബാങ്ക് അക്കൗണ്ടുകളിൽ ഒരെണ്ണത്തിലേക്ക് ഉസ്‌മാൻ പണം നിക്ഷേപിച്ചു.
കൊച്ചിയിൽ ചോദ്യം ചെയ്യുകയാണെങ്കിൽ ഹർജിക്കാരന്‍റെ ബന്ധങ്ങൾ ഉപയോഗിച്ച് അന്വേഷണം തടസപ്പെടുത്തുമെന്നും ഇഡി വ്യക്തമാക്കി. മാത്രവുമല്ല ഹർജിക്കാരൻ സാക്ഷികളെയടക്കം സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഇഡി അറിയിച്ചിട്ടുണ്ട്. മലയാളമല്ലാതെ മറ്റൊരു ഭാഷയും അറിയാത്ത സാഹചര്യത്തിലും യാത്ര സൗകര്യവും പരിഗണിച്ച് കൊച്ചിയിൽ ഹാജരാകാൻ അനുവദിക്കണമെന്നായിരുന്നു ഹർജിക്കാരന്‍റെ വാദം. എന്നാൽ മലയാളത്തിൽ മൊഴി രേഖപ്പെടുത്താമെന്ന് ഇഡി അറിയിച്ചതോടെ ഉസ്മാന്‍റെ ഹർജി കോടതി തള്ളുകയായിരുന്നു.