കേരളം

kerala

കൊടകര കുഴൽപ്പണക്കേസ്; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് ഹർജി

By

Published : Jun 7, 2021, 12:55 PM IST

ഹ്യൂമൻ റൈറ്റ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്‍റ് ഐസക് വർഗീസ് ആണ് ഹൈക്കോടതിയെ സമീപിച്ചത്.

Kodakara Case  കൊടകര കുഴൽപ്പണക്കേസ്  കൊടകര കുഴൽപ്പണക്കേസ് ക്രൈം ബ്രാഞ്ച്  ഹ്യൂമൻ റൈറ്റ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്‍റ്  Kodakara black money case  Kodakara  black money case  Petition about Kodakara black money case  Kodakara black money case  Crime Branch  Human Rights Protection Council  ഐസക് വർഗീസ്  Isac Varghese
കൊടകര കുഴൽപ്പണക്കേസ് ഹർജി

എറണാകുളം: കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഹ്യൂമൻ റൈറ്റ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്‍റ് ഐസക് വർഗീസ് ആണ് ഹൈക്കോടതിയെ സമീപിച്ചത്.

ഹെലികോപ്‌ടർ മാർഗം പണം കടത്തി എന്നതടക്കമുള്ള ആരോപണങ്ങൾ അന്വേഷിക്കണം. ലോക്കൽ പൊലീസ് നടത്തുന്ന അന്വേഷണം ഫലപ്രദമല്ലെന്നും ശാസ്‌ത്രീയമായ രീതിയിൽ അന്വേഷണം നടത്തുന്നതിൽ ലോക്കൽ പൊലീസ് പരാജയപ്പെട്ടു എന്നും ഹർജിയിൽ പറയുന്നു. അന്തർ സംസ്ഥാന കള്ളപ്പണ ഇടപാടിനെ കുറിച്ച് ഫലപ്രദമായ അന്വേഷണം നടത്തണം എന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

Also Read:കൊടകര കുഴല്‍പണ വിഷയം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കും

ABOUT THE AUTHOR

...view details