കേരളം

kerala

Model's Death: 'സൈജു തങ്കച്ചനൊപ്പം ലഹരി പാർട്ടിയില്‍ പങ്കെടുത്തവർക്കെതിരെ തെളിവുകൾ'

By

Published : Dec 4, 2021, 12:52 PM IST

Updated : Dec 4, 2021, 2:18 PM IST

Kochi Models death Accused used drugs: പ്രാഥമിക അന്വേഷണത്തിൽ ഇവർ ലഹരി ഉപയോഗിച്ചതായി മനസിലായിട്ടുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു

Models Death | Syju Thankachan |  മോഡലുകളുടെ മരണം: 'സൈജു തങ്കച്ചനൊപ്പം ലഹരി പാർട്ടിയില്‍ പങ്കെടുത്തവർക്കെതിരെ തെളിവുകൾ'
Models Death | Syju Thankachan | മോഡലുകളുടെ മരണം: 'സൈജു തങ്കച്ചനൊപ്പം ലഹരി പാർട്ടിയില്‍ പങ്കെടുത്തവർക്കെതിരെ തെളിവുകൾ'

എറണാകുളം :കൊച്ചിയിൽ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സൈജു തങ്കച്ചനൊപ്പം ലഹരി പാർട്ടികളിൽ പങ്കെടുത്തവർക്കെതിരെ തെളിവുകൾ ലഭിച്ചെന്ന് പൊലീസ്. പ്രാഥമിക അന്വേഷണത്തിൽ ഇവർ ലഹരി ഉപയോഗിച്ചതായി മനസിലായിട്ടുണ്ട്. സൈബർ തെളിവുകൾക്ക് പുറമെ, വിദഗ്‌ധ പരിശോധന കൂടി നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു പറഞ്ഞു.

പ്രതികളെ ഉടൻ കസ്റ്റഡിയിൽ എടുക്കും. പങ്കെടുത്തവരുടെ റോൾ എന്താണന്ന് പരിശോധിച്ചായിരിക്കും അവർക്കെതിരെയുള്ള വകുപ്പുകൾ തീരുമാനിക്കുക. കേസ് എടുത്തത് ആദ്യ ഘട്ടമെന്ന നിലയിലാണ്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചയുടനെ പൊലീസ് കേസെടുക്കണമെന്നതാണ് നിയമം. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടതാണെങ്കിലും പൊലീസ് തന്നെയായിരിക്കും ഈ കേസ് അന്വേഷിക്കുകയെന്നും കമ്മിഷണർ നാഗരാജു വ്യക്തമാക്കി.

'ബന്ധുക്കൾക്ക് പരാതിയുണ്ടെങ്കിൽ കൂടുതല്‍ അന്വേഷണം'

Infopark Police Station | ഇൻഫോപാർക്ക് സ്‌റ്റേഷനിൽ മൂന്ന് കേസുകൾ എടുത്തിട്ടുണ്ട്. ഫോർട്ട് കൊച്ചി, മരട്, എറണാകുളം സൗത്ത്, പാലാരിവട്ടം സ്റ്റേഷനുകളിലാണ് ലഹരി പാർട്ടികളിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്തത്. എല്ലാ കേസുകളിലും സൈജു പ്രതിയാണെന്നും കമ്മിഷണർ വ്യക്തമാക്കി. ഹോട്ടലുടമ റോയി ആശുപത്രി വിട്ട ശേഷം കൂടുതൽ ചോദ്യം ചെയ്യും. വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ പരമാവധി വിവരങ്ങൾ ലഭിച്ചുകഴിഞ്ഞു.

ഇനി ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിലാണ് വിവരങ്ങൾ ശേഖരിക്കുന്നത്. കളമശ്ശേരിയില്‍ കാറപകടത്തിൽ ദുരൂഹമായ സാഹചര്യത്തിൽ യുവതി മരിച്ച സംഭവത്തിൽ അന്വേഷണം നടത്തും. അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

ALSO READ:Unvaccinated Teachers : വാക്‌സിനെടുക്കാത്ത അധ്യാപകര്‍ 1707, കൂടുതല്‍ മലപ്പുറത്ത്

കാറിലുണ്ടായിരുന്ന മൂന്ന് പേരും മദ്യപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. യുവതിയോടൊപ്പമുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞു. ബന്ധുക്കൾക്ക് പരാതിയുണ്ടെങ്കിൽ അതുകൂടി അന്വേഷിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ മാധ്യമങ്ങളോട് പറഞ്ഞു.

Last Updated : Dec 4, 2021, 2:18 PM IST

ABOUT THE AUTHOR

...view details