കേരളം

kerala

Models Death : മോഡലുകളുടെ അപകടമരണത്തിൽ ഡ്രൈവറെ രക്ഷിക്കാൻ പൊലീസ് ശ്രമമെന്ന് പ്രതികൾ

By

Published : Nov 18, 2021, 7:22 PM IST

മോഡലുകളുടെ അപകടമരണം (Models death case) സംബന്ധിച്ച കേസിൽ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി ഹോട്ടലുടമ റോയിയുടെ മൊഴിയെടുക്കും

models death case  hotel owner roy against police  hotel owner roy against police news  models death case news  magistrate record roy statement  magistrate record roy statement news  Models death  Models death news  hotel staff against police  മോഡലുകളുടെ അപകടമരണം  മജിസ്ട്രേറ്റ് മൊഴിയെടുക്കും  മോഡലുകളുടെ അപകടമരണം വാർത്ത  ഹോട്ടൽ ഉടമ റോയി വാർത്ത  മോഡലുകളുടെ മരണം ഹോട്ടലുടമ റോയി വാർത്ത  latest news  kerala news  ernakulam news  models death update
മോഡലുകളുടെ അപകടമരണത്തിൽ കാർ ഡ്രൈവറെ രക്ഷിക്കാൻ പൊലീസ് ശ്രമമെന്ന് പ്രതികൾ

എറണാകുളം : കൊച്ചിയിൽ മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തിൽ(Ansi Kabeer Anjana Shajan death case) കാർ ഓടിച്ച അബ്‌ദു റഹ്മാനെ രക്ഷിക്കാനാണ് പൊലീസ് നീക്കമെന്ന് ഹോട്ടലുടമ റോയി വയലാട്ടും(Roy Vayalat) ജീവനക്കാരും. അപകടത്തിൽപ്പെട്ടവർ ഹോട്ടലിൽ വച്ച് സ്വന്തം നിലയിൽ പാർട്ടിക്ക്(DJ Party at Number 18 hotel) എത്തിയതാണെന്നും ആരും സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും ഹോട്ടൽ ഉടമ റോയിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ഹോട്ടലിൽ വച്ച് ഒരു അനിഷ്‌ട സംഭവവും ഉണ്ടായിട്ടില്ലെന്നുമായിരുന്നു വാദം.

തന്നെ രണ്ട് ദിവസം വിളിച്ചുവരുത്തി പൊലീസ് മാനസികമായി പീഡിപ്പിച്ചു. ഹോട്ടലിൽ നിന്ന് കിലോമീറ്ററുകൾ അകലെയാണ് അപകടം നടന്നത്. ഹാർഡ് ഡിസ്‌ക് നശിപ്പിച്ചെന്ന് സമ്മതിച്ചാൽ പോലും അപകടവുമായി ഇതിന് ബന്ധമില്ലെന്നും ഹോട്ടലുടമ വാദിച്ചു.

കിലോമീറ്ററുകൾ അകലെ നടന്ന അപകടത്തിൽ തങ്ങൾക്കെതിരെ നരഹത്യ കുറ്റം ചുമത്തിയത് ആശ്ചര്യകരമാണെന്ന് ഹോട്ടൽ ജീവനക്കാരായ മറ്റ് പ്രതികൾ വാദിച്ചു. അപകടം സംഭവിച്ചതിന് തങ്ങൾ പങ്കാളികളല്ല. അപകടം നടന്ന വാഹനത്തെ പിന്തുടർന്ന ഔഡി കാറിന്‍റെ ഡ്രൈവർ കേസിൽ ഇപ്പോഴും പ്രതിയല്ലെന്നും ഹോട്ടൽ ജീവനക്കാർ പറയുന്നു.

Also Read: Kerala covid Updates : സംസ്ഥാനത്ത് 6111 പേര്‍ക്ക് കൂടി കൊവിഡ് 19 ; 51 മരണം

റഹ്മാൻ അമിതമായി മദ്യപിച്ച് കാറോടിച്ചതായി പൊലീസ് തന്നെ പറയുന്നു. അപകടത്തിന് ഇതാണ് കാരണം. ഇതിലെവിടെയാണ് മറ്റ് പ്രതികൾക്ക് ബന്ധമുള്ളതെന്നും അഭിഭാഷകൻ ചോദിച്ചു. എവിടെയോ നടന്ന അപകടമാണെങ്കിൽ പ്രതികൾ എന്തിന് ഹാർഡ് ഡിസ്‌ക് നശിപ്പിച്ചുവെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു.

സാക്ഷികളെ സ്വാധീനിക്കാൻ കഴിവുള്ള ഉന്നത ബന്ധങ്ങളുള്ള രണ്ടാം പ്രതിയും ഹോട്ടലുടമയുമായ റോയ് വയലാട്ടിന് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. അതേസമയം കേസിൽ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി ഹോട്ടലുടമ റോയിയുടെ മൊഴിയെടുക്കും.

കളമശ്ശേരി മെഡിക്കൽ കോളജിലെത്തിയാണ് റോയിയുടെ മൊഴിയെടുക്കുക. ഇതിനുശേഷമായിരിക്കും പൊലീസിന്‍റെ കസ്റ്റഡി അപേക്ഷയിലും ഹോട്ടലുടമയുടെ ജാമ്യാപേക്ഷയിലും വിധി പറയുക. കേസിൽ വാദം കേട്ട ശേഷമാണ് റോയിയുടെ മൊഴി നേരിട്ടെത്തി കേൾക്കാൻ മജിസ്ട്രേറ്റ് തീരുമാനിച്ചത്.

ABOUT THE AUTHOR

...view details