കേരളം

kerala

കാറിന് മുന്നിലേക്ക് മ്ലാവ് കുറുകെ ചാടി; യാത്രക്കാരന് പരിക്ക്

By

Published : Dec 24, 2020, 7:21 PM IST

Updated : Dec 24, 2020, 7:41 PM IST

ഭൂതത്താൻകെട്ട് - വടാട്ടുപാറ റോഡിലാണ് കാറിന് മുന്നിലേക്ക് മ്ലാവ് കുറുകെ ചാടിയത്.

man injured after sambar deer hit by the car  എറണാകുളം  കാറിന് മുന്നിലേക്ക് മ്ലാവ് കുറുകെ ചാടി  യാത്രക്കാരന് പരിക്ക്  ernakulam  ernakulam local news
കാറിന് മുന്നിലേക്ക് മ്ലാവ് കുറുകെ ചാടി; യാത്രക്കാരന് പരിക്ക്

എറണാകുളം: കോതമംഗലം ഭൂതത്താൻകെട്ട് - വടാട്ടുപാറ റോഡിൽ കാറിന് മുന്നിലേക്ക് മ്ലാവ് കുറുകെ ചാടി യാത്രക്കാരന് പരിക്ക്. തുണ്ടം റേഞ്ച് ഓഫീസിനു സമീപമാണ് സംഭവം നടന്നത്. ബന്ധുവീട്ടിലേക്ക് പോകുകയായിരുന്ന കൂടാപ്പാട് സ്വദേശി ചിറ്റു പറമ്പിൽ സജിത്തിനാണ് (29) പരിക്കേറ്റത്. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് സജിത്ത്. അപകടത്തില്‍ മ്ലാവിനും പരിക്കേറ്റിരുന്നു. മ്ലാവ് രണ്ട് മണിക്കൂറിന് ശേഷം ചത്തു. കാറിന്‍റെ മുന്‍ഭാഗവും അപകടത്തില്‍ തകര്‍ന്നിട്ടുണ്ട്. മ്ലാവിനെ പോസ്റ്റ്‌മോര്‍ട്ടത്തിനായി തുണ്ടം റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വനപാലകർ ഏറ്റെടുത്തു. ഒരാഴ്‌ച മുൻപാണ് ഇതുവഴി രാത്രിയിൽ വടാട്ടുപാറയിലേക്ക് പോയ ഇരുചക്രവാഹനത്തിന് നേരെ മ്ലാവ് കുറുകെ ചാടി യാത്രക്കാരന് പരിക്കേറ്റത്. റോഡിന്‍റെ ഇരുവശവും വനമായതിനാൽ വന്യ ജീവികളുടെ അപകടങ്ങളും പതിവാകുകയാണ്.

കാറിന് മുന്നിലേക്ക് മ്ലാവ് കുറുകെ ചാടി; യാത്രക്കാരന് പരിക്ക്
Last Updated : Dec 24, 2020, 7:41 PM IST

ABOUT THE AUTHOR

...view details