കേരളം

kerala

കൊടകര കുഴൽപ്പണക്കേസ്; എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് പ്രാഥമിക പരിശോധന തുടങ്ങി

By

Published : Jun 4, 2021, 5:53 PM IST

കേസ് കള്ളപ്പണ നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുമോയെന്നാണ് സംഘം പ്രധാനമായും അന്വേഷിക്കുന്നത്

Kodakara case; ED has begun a preliminary investigation  Kodakara case  ED  Enforcement Directorate  കൊടകര കുഴൽപ്പണക്കേസ്  എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്  കള്ളപ്പണ നിരോധന നിയമം  കേന്ദ്ര ഏജൻസി
കൊടകര കുഴൽപ്പണക്കേസ്; എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് പ്രാഥമിക പരിശോധന തുടങ്ങി

എറണാകുളം: കൊടകര കുഴൽപ്പണക്കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് പ്രാഥമിക പരിശോധന തുടങ്ങി. കുഴൽപ്പണക്കേസ് ഇ.ഡി അന്വേഷിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി നിലപാട് തേടിയതിന് പിന്നാലെയാണ് പ്രാഥമിക പരിശോധന തുടങ്ങിയത്.

പൊലീസിൽ നിന്ന് എഫ്.ഐ.ആർ വിവരങ്ങൾ ഇഡി ഉദ്യോഗസ്ഥർ പരിശോധിച്ചു. കേസ് കള്ളപ്പണ നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുമോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. കേസ് സംബന്ധിച്ച് നേരത്തെ ഇ.ഡിക്ക് പരാതി ലഭിച്ചിരുന്നെങ്കിലും അവർ മറ്റ് നടപടികളിലേക്ക് കടന്നിരുന്നില്ല. ഇതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന് ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയിലും ആരോപിക്കപ്പെട്ടിരുന്നു.

ALSO READ:കൊടകര കുഴൽപ്പണക്കേസ്; സാവകാശം തേടി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്

പ്രതിസ്ഥാനത്ത് കേന്ദ്രം ഭരിക്കുന്ന പാർട്ടിയിലെ നേതാക്കളായതിനാൽ കേന്ദ്ര ഏജൻസിയായ ഇ.ഡി അന്വേഷണത്തിന് വിമുഖത കാണിക്കുന്നുവെന്ന വിമർശനവും ശക്തമായിരുന്നു. ഈയൊരു സാഹചര്യത്തിൽ കോടതിയിൽ നിന്നും ശക്തമായ വിമർശനമുയരാനുള്ള സാധ്യതയും മുന്നിൽ കണ്ടാണ് ഇ.ഡിയുടെ നടപടി.

ABOUT THE AUTHOR

...view details