കേരളം

kerala

കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്; കൂടുതല്‍ അറസ്റ്റിന് നീക്കം

By

Published : Jun 5, 2021, 11:05 AM IST

നടി ലീനാ മരിയാ പോളിനെ ഭീഷണിപ്പെടുത്തിയത് താനാണെന്ന് രവി പൂജാരി കുറ്റസമ്മതം നടത്തിയിരുന്നു. രവി പൂജാരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പെരുമ്പാവൂരിലെ ഗുണ്ടാ നേതാവിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

Kochi beauty parlour shooting case  Kochi beauty parlour case  beauty parlour shooting case  Kochi news  ernakulam news  ernakulam  എറണാകുളം  എറണാകുളം വാർത്ത  കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ്  കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്  കൊച്ചി  കൊച്ചി വാർത്ത  ബ്യൂട്ടി പാർലർ വെടിവെപ്പ്  രവി പൂജാരി  ravi poojari
Kochi beauty parlour shooting case

എറണാകുളം: കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത. രവി പൂജാരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പെരുമ്പാവൂരിലെ ഗുണ്ടാ നേതാവിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നതായാണ് വിവരം. നടി ലീനാ മരിയാ പോളിനെ ഭീഷണിപ്പെടുത്തിയത് താനാണെന്ന് രവി പൂജാരി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് മുന്നില്‍ കുറ്റസമ്മതം നടത്തിയിരുന്നു. നടിയെ മൂന്ന് തവണ വിളിച്ചെന്നും ചോദ്യം ചെയ്യലിനിടെ പൂജാരി മൊഴിനൽകി. എന്നാൽ വെടിവെപ്പിനായി ക്വട്ടേഷൻ നൽകിയത് താനല്ലെന്നും പൂജാരി പറഞ്ഞിരുന്നു. അതേസമയം സംഭവത്തിന് പിന്നില്‍ പെരുമ്പാവൂരിലെ ഗുണ്ടാ നേതാവാണെന്നും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ ഉടനെ കസ്റ്റഡിയിലെടുത്തേക്കും. വെടിവെപ്പിനായി യുവാക്കളെ നിയോഗിച്ച നടിയുടെ സുഹൃത്തിനെയും ചോദ്യം ചെയ്യും. ഇതോടെ കേസില്‍ കൂടുതൽ പേരെ അറസ്റ്റിലാകാനാണ് നീക്കം.

ABOUT THE AUTHOR

...view details