കേരളം

kerala

ഇനി കൊച്ചി പഴയ കൊച്ചിയല്ല ; കനാല്‍ നവീകരണ പദ്ധതിയുമായി കെ.എം.ആര്‍.എല്‍

By

Published : Dec 10, 2021, 10:38 PM IST

കൊച്ചിയുടെ മുഖച്ഛായ മാറ്റുന്ന കനാല്‍ നവീകരണ പദ്ധതിയുമായി കെ.എം.ആര്‍.എല്‍ | Kochi: KMRL: Canal Renovation

KMRL with canal renovation project  face of Kochi will change  city development project kochi  integrated urban regeneration and water transport system  kochi metro rail limited  കനാല്‍ നവീകരണ പദ്ധതിയുമായി കെ.എം.ആര്‍.എല്‍  കൊച്ചിയുടെ മുഖം മാറുന്നു  കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്  കൊച്ചി നഗരത്തിലെ കനാലുകള്‍  കേരള വാട്ടര്‍ അതോറിറ്റി
ഇനി കൊച്ചി പഴയ കൊച്ചിയല്ല; കനാല്‍ നവീകരണ പദ്ധതിയുമായി കെ.എം.ആര്‍.എല്‍

എറണാകുളം :Kochi: കൊച്ചിയുടെ മുഖച്ഛായ മാറ്റുന്ന കനാല്‍ നവീകരണ പദ്ധതിയുമായി കെ.എം.ആര്‍.എല്‍. പുതുക്കിയ പദ്ധതി റിപ്പോര്‍ട്ട് കോസ്‌റ്റൽ സോൺ മാനേജ്‌മെന്‍റ്‌ അതോറിറ്റിക്ക് സമര്‍പ്പിച്ചു. അനുമതി കിട്ടിയ ശേഷം ടെണ്ടര്‍ നടപടികൾ തുടങ്ങും.

Canal Renovation: കൊച്ചി നഗരത്തിലെ കനാലുകള്‍ ബന്ധിപ്പിച്ച് ഗതാഗത യോഗ്യമാക്കുന്ന ഇന്‍റഗ്രേറ്റഡ് അര്‍ബന്‍ റീ ജനറേഷന്‍ ആന്‍ഡ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്‌റ്റം പദ്ധതി സംബന്ധിച്ച് പുതുക്കിയ വിശദമായ പദ്ധതി റിപ്പോര്‍ട്ടാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് കേരള കോസ്‌റ്റല്‍ സോണ്‍ മാനേജ്‌മെന്‍റ്‌ അതോറിറ്റിക്ക് സമര്‍പ്പിച്ചത്.

പദ്ധതിയിലുള്‍പ്പെട്ട കനാലുകളില്‍ മാത്രം കനാല്‍ ലോക്‌ഗേറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കോസ്‌റ്റല്‍ സോണ്‍ മാനേജ്‌മെന്‍റ്‌ അതോറിറ്റിയുടെ ആശങ്ക കണക്കിലെടുത്ത് അതൊഴിവാക്കിയാണ് പദ്ധതി റിപ്പോര്‍ട്ട് പുതുക്കി നല്‍കിയത്.

KMRL: പദ്ധതിയുമായി ബന്ധപ്പെട്ട പ്ലാനുകള്‍ അന്തിമമാക്കുകയും ആവശ്യമായ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്‌തിട്ടുണ്ട്. ഇടപ്പള്ളി കനാല്‍, മാര്‍ക്കറ്റ് കനാല്‍, തേവര കനാല്‍, തേവര-പേരണ്ടൂര്‍ കനാല്‍, ചിലവന്നൂര്‍ കനാല്‍, കോന്തുരുത്തി കനാല്‍ എന്നിവ പുനരുദ്ധാരണം നടത്തി യാത്രാ സൗകര്യം മെച്ചപ്പെടുത്തുകയും വെള്ളക്കെട്ട് ഒഴിവാക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. ഇതില്‍ ഇടപ്പള്ളി കനാല്‍ പൂര്‍ണമായും സഞ്ചാര യോഗ്യമാക്കി വാട്ടര്‍ മെട്രോയുടെ ഏരൂര്‍, ചേരാനല്ലൂര്‍ ജട്ടികളുമായി ബന്ധിപ്പിക്കും.

ALSO READ:കൂട്ടുപുഴയില്‍ വന്‍ കഞ്ചാവ് വേട്ട ; 227 കിലോയുമായി മൂന്ന് പേര്‍ അറസ്റ്റില്‍

കനാല്‍ നവീകരണത്തിന്‌ ആവശ്യമായ സ്ഥലത്തിന്‍റെ അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയായി. സാമൂഹികാഘാത പഠനം നടന്നുവരികയാണ്. ഓഗസ്‌റ്റില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കനാലുകളിലേക്ക് മാലിന്യങ്ങള്‍ വരുന്നത് ഒഴിവാക്കി അതെല്ലാം സീവേജ് ട്രീറ്റ്‌മെന്‍റ്‌ പ്ലാന്‍റിലേക്ക് മാറ്റുന്നതിനൊപ്പമാണ് കനാല്‍ ശുചീകരണവും നടത്തുക. നാല് സീവേജ് ട്രീറ്റ്‌മെന്‍റ്‌ പ്ലാന്‍റുകളാണ് പദ്ധതിയിലുള്ളത്. കേരളത്തിലെ തന്നെ ഏറ്റവും വിപുലമായ മലിനജല നിര്‍മാര്‍ജന പദ്ധതിയായിരിക്കും ഇത്.

ഇന്‍റഗ്രേറ്റഡ് അര്‍ബന്‍ റീ ജനറേഷന്‍ ആന്‍ഡ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്‌റ്റം പദ്ധതിയുമായി സംയോജിപ്പിച്ച് മലിനജല നിര്‍മാര്‍ജന പദ്ധതി നടപ്പാക്കാനാണ് നോഡല്‍ ഏജന്‍സിയായ കേരള വാട്ടര്‍ അതോറിറ്റി ഉദ്ദേശിക്കുന്നത്. കേരള വാട്ടര്‍ അതോറിറ്റിയുമായി ചര്‍ച്ച ചെയ്‌താണ് കെ.എം.ആര്‍.എല്‍ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ക്യൂബ്-ഐഐടി മദ്രാസിന്‍റെ നേതൃത്വത്തില്‍ പദ്ധതി റിപ്പോര്‍ട്ടിന്‍റെ സൂക്ഷ്‌മ പരിശോധന നടന്നുവരികയാണ്.

ALSO READ:'സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരം' ; ചാൻസലർ സ്ഥാനം ഒഴിയാമെന്ന് സർക്കാരിനോട് ഗവർണർ

ABOUT THE AUTHOR

...view details