കേരളം

kerala

വാട്ടര്‍ മെട്രോ; തുടര്‍ നടപടികള്‍ക്കുള്ള കരാര്‍ ഒപ്പിട്ടു

By

Published : Dec 9, 2019, 7:38 PM IST

Updated : Dec 9, 2019, 8:23 PM IST

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എം.ഡി അൽകേഷ് കുമാർ ശർമ്മ, കേരള സർക്കാരിന്‍റെ  ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ. ആർ. ജ്യോതിലാൽ , അർബൻ ഡെവലപ്മെന്‍റ് ആൻഡ് മൊബിലിറ്റി പ്രോജക്ട് മാനേജർ ആഞ്ചെലിക്ക സ്വിക്കി എന്നിവരാണ് കരാറില്‍ ഒപ്പിട്ടത്

water metro project  തുടര്‍ നടപടികള്‍ക്കുള്ള കരാര്‍ ഒപ്പിട്ടു  വാട്ടര്‍ മെട്രോ  തുടര്‍ നടപടികള്‍ക്കുള്ള കരാര്‍ ഒപ്പിട്ടു  കൊച്ചി  kmrl and german funding agency kfw has signed an agreement for the water metro projec
വാട്ടര്‍ മെട്രോ:തുടര്‍ നടപടികള്‍ക്കുള്ള കരാര്‍ ഒപ്പിട്ടു

എറണാകുളം:കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും കേരള സർക്കാരും ജർമ്മൻ ഫണ്ടിംഗ് ഏജൻസിയായ കെ.എഫ്.ഡബ്ല്യുവും ചേര്‍ന്ന് വാട്ടർ മെട്രോ പദ്ധതിയുടെ അനുബന്ധ നടപടികള്‍ക്കുള്ള കരാർ ഒപ്പിട്ടു. വാട്ടർ മെട്രോ പദ്ധതിയുടെ പ്രവർത്തനത്തിനും പരിപാലനശേഷി വർധിപ്പിക്കുന്നതിനുള്ള ആവശ്യങ്ങൾ തിരിച്ചറിയുന്നതിനുമാണ് കരാർ. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എം.ഡി അൽകേഷ് കുമാർ ശർമ്മ, കേരള സർക്കാരിന്‍റെ ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ. ആർ. ജ്യോതിലാൽ , അർബൻ ഡവലപ്മെന്‍റ് ആൻഡ് മൊബിലിറ്റി പ്രോജക്ട് മാനേജർ ആഞ്ചെലിക്ക സ്വിക്കി എന്നിവര്‍ ചേര്‍ന്നാണ് കരാറില്‍ ഒപ്പിട്ടത്.

വാട്ടര്‍ മെട്രോ; തുടര്‍ നടപടികള്‍ക്കുള്ള കരാര്‍ ഒപ്പിട്ടു

വാട്ടർ മെട്രോയുടെ അനുബന്ധ നടപടികളുടെ ഭാഗമായി കരാറിൽ ഒപ്പുവെച്ചതിൽ സന്തോഷമുണ്ടെന്നും ഇത് വാട്ടർ മെട്രോയുടെ ജീവനക്കാർക്കുള്ള പരിശീലനത്തിന് കൂടുതൽ കരുത്ത് പകരുമെന്നും എം.ഡി അൽകേഷ് കുമാർ ശർമ്മ പറഞ്ഞു. പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് കെ‌.എം‌.ആർ‌.എൽ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Intro:Body:കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും കേരള സർക്കാരും ജർമ്മൻ ഫണ്ടിംഗ് ഏജൻസിയായ കെ.എഫ്.ഡബ്ല്യുവും വാട്ടർ മെട്രോ പദ്ധതിക്കായി അനുബന്ധ നടപടികളുടെ കരാർ ഒപ്പിട്ടു.വാട്ടർ മെട്രോ പദ്ധതിയുടെ പ്രവർത്തനത്തിനും പരിപാലന വിഭാഗത്തിനുമുള്ള ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ആവശ്യങ്ങൾ തിരിച്ചറിയുന്നതിനുമാണ് കരാർ ലഷ്യമിടുന്നത്.കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എംഡി അൽകേഷ് കുമാർ ശർമ്മ, കേരള സർക്കാരിന്റെ ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ. ആർ. ജ്യോതിലാൽ ഐ.എ.എസ്, അർബൻ ഡെവലപ്‌മെന്റ് ആൻഡ് മൊബിലിറ്റി പ്രോജക്ട് മാനേജർ ആഞ്ചെലിക്ക സ്വിക്കി എന്നിവർ കരാറിൽ ഒപ്പിട്ടു.

വാട്ടർ മെട്രോയുടെ അനുബന്ധ നടപടികളുടെ ഭാഗമായി കരാറിൽ ഒപ്പുവെച്ചതിൽ സന്തോഷമുണ്ടെന്നും ഇത് വാട്ടർ മെട്രോയുടെ പ്രവർത്തനങ്ങൾക്ക് പ്രത്യേകിച്ചും ജീവനക്കാർക്കുള്ള പരിശീലനത്തിന് കൂടുതൽ കരുത്ത് പകരുമെന്നും പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് കെ‌എം‌ആർ‌എൽ പ്രതിജ്ഞാബദ്ധമാണെന്നും അൽകേഷ് കുമാർ ശർമ്മ ഐ.എ.എസ് പറഞ്ഞു.

അതേസമയം, രാജ്യത്തെ ജലഗതാഗതം പര്യവേക്ഷണം ചെയ്യപ്പെടാത്ത മേഖലയാണെന്നും പദ്ധതിയുടെ ഭാഗമാകാൻ സംസ്ഥാനത്തിന് സന്തോഷമുണ്ടെന്നും കെ ആർ ജ്യോതിലാൽ ഐ‌എ‌എസ് അഭിപ്രായപ്പെട്ടു. കൊച്ചി മെട്രോ റെയിലിനെ ഒരു കാർഡുമായി സംയോജിപ്പിച്ച് ഹരിതവുമായ ഒരു സവിശേഷ പദ്ധതിയായി വാട്ടർ മെട്രോ മാറുമെന്നും അദ്ദേഹം പറഞ്ഞു.

വാട്ടർ മെട്രോ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് കെ‌എം‌ആർ‌എൽ വിവിധ വിഷയങ്ങൾ ആഞ്ചെലിക്ക സ്വിക്കിയുമായി ചർച്ച ചെയ്തു.പദ്ധതി പൂർത്തീകരിക്കുന്നതിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി ആഞ്ചലിക സ്വിക്കി അറിയിച്ചു.

ETV Bharat
Kochi

Conclusion:
Last Updated :Dec 9, 2019, 8:23 PM IST

ABOUT THE AUTHOR

...view details