കേരളം

kerala

'കേരള സർവകലാശാല വിസിയെ ഉടന്‍ നിയമിക്കണം'; ഹൈക്കോടതിയെ സമീപിച്ച് സെനറ്റ് അംഗം

By

Published : Nov 7, 2022, 5:47 PM IST

kerala university  kerala university VC appointment  കേരള സർവകലാശാല  kerala university VC appointment  എറണാകുളം ഇന്നത്തെ വാര്‍ത്ത  Ernakulam todays news
'കേരള സർവകലാശാല വിസിയെ ഉടന്‍ നിയമിക്കണം'; ഹൈക്കോടതിയെ സമീപിച്ച് സെനറ്റ് അംഗം

കേരള സർവകലാശാലയിൽ പുതിയ വിസിയെ നിയമിക്കാനുള്ള നടപടികളിൽ നിലവിലെ സെർച്ച് കമ്മിറ്റിയോട് ആവശ്യപ്പെടണമെന്ന് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയോട്

എറണാകുളം :കേരള സർവകലാശാല വിസി നിയമനത്തിലെ ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. സെനറ്റ് അംഗമായ എസ് ജയറാമാണ് ഹൈക്കോടതിയെ സമീപിച്ചത്. നിലവിലെ സെർച്ച് കമ്മിറ്റിയോട് വിസി നിയമനവുമായി മുന്നോട്ടുപോവാൻ നിർദേശം നൽകണമെന്നും ഹര്‍ജിയില്‍ പറയുന്നു.

കൂടാതെ, സെർച്ച് കമ്മിറ്റിയംഗത്തെ നാമനിർദേശം ചെയ്യാൻ സെനറ്റിനോട് നിർദേശിക്കണമെന്നും ആവശ്യമുണ്ട്. ഒക്‌ടോബര്‍ 24ന് മുൻ വിസിയുടെ കാലാവധി അവസാനിച്ചിരുന്നു. എന്നാൽ, സെർച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കാരണം പുതിയ വിസി നിയമന നടപടികൾ നീണ്ടുപോവുകയും ചെയ്‌തു. മൂന്നംഗ സെർച്ച് കമ്മിറ്റിയാണ് വിസിയെ കണ്ടെത്തേണ്ടത്. യുജിസി ചെയർമാനും ചാൻസലറായ ഗവർണറും നാമനിർദേശം ചെയ്‌ത രണ്ടംഗങ്ങളും സെനറ്റ് നാമനിർദേശം ചെയ്‌ത ഒരംഗവും ചേർന്നതാണ് സെർച്ച് കമ്മിറ്റി.

ചാൻസലർ രണ്ടംഗ സെർച്ച് കമ്മിറ്റി നിലവിൽ രൂപീകരിച്ചിട്ടുണ്ട്. എന്നാൽ, ഗവർണറുടെ ഈ നടപടി പിൻവലിക്കാതെ സെർച്ച് കമ്മിറ്റി അംഗത്തെ നാമനിർദേശം ചെയ്യില്ലെന്ന സെനറ്റിന്‍റെ പിടിവാശിയിൽ വിസി നിയമന നടപടികൾ വൈകുകയായിരുന്നു. സെർച്ച് കമ്മിറ്റി അംഗത്തെ നാമനിർദേശം ചെയ്യാത്ത പക്ഷം ഉത്തരവാദിത്വം നിറവേറ്റുന്നതിൽ സെനറ്റ് പരാജയപ്പെട്ടുവെന്ന് പ്രഖ്യാപിക്കണം. ചാൻസലറോട് അധികാരം വിനിയോഗിക്കാൻ നിർദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിക്കും.

ABOUT THE AUTHOR

...view details