കേരളം

kerala

ഐഎസ്എൽ വിനോദ നികുതി : കൊച്ചി കോർപറേഷനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ്

By

Published : Oct 21, 2022, 12:20 PM IST

കൊച്ചിയില്‍ നടക്കുന്ന ഐഎസ്എല്ലിനുള്ള വിനോദ നികുതിയുമായി ബന്ധപ്പെട്ട് കോർപറേഷന്‍ നല്‍കിയ നോട്ടിസ് നിയമ വിരുദ്ധമാണെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരോപിക്കുന്നത്. കേരളത്തിൽ ഫുട്ബോൾ ടൂർണമെന്‍റുകൾക്ക് ഉൾപ്പടെ വിനോദ നികുതി ഒഴിവാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവും ഹൈക്കോടതിയില്‍ കേസും നിലനില്‍ക്കെയാണ് കോര്‍പറേഷന്‍റെ നോട്ടിസ്

ISL entertainment tax issues  Kerala Blasters against Kochi Corporation  Kerala Blasters  ISL  Kochi Corporation  ഐഎസ്എൽ വിനോദ നികുതി  ഐഎസ്എൽ  കൊച്ചി കോർപറേഷനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ്  കേരള ബ്ലാസ്റ്റേഴ്‌സ്  കേരള ബ്ലാസ്റ്റേഴ്‌സ് ടീം  വിനോദ നികുതി
ഐഎസ്എൽ വിനോദ നികുതി ; കൊച്ചി കോർപറേഷനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ്

എറണാകുളം : കൊച്ചിയിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ മത്സരങ്ങളുടെ വിനോദ നികുതിയുമായി ബന്ധപ്പെട്ട് കോർപറേഷനിൽ നിന്നും ലഭിച്ച നോട്ടിസ് നിയമവിരുദ്ധമാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ടീം. രാജ്യത്ത് ജിഎസ്‌ടി നടപ്പിലാക്കിയപ്പോൾ കേരളത്തിൽ ഫുട്ബോൾ ടൂർണമെന്‍റുകൾക്ക് ഉൾപ്പടെ വിനോദ നികുതി ഒഴിവാക്കിക്കൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഈ ഉത്തരവ് ഇപ്പോഴും നിലവിലുണ്ട്.

ഇതിനുപുറമെ ഐഎസ്എൽ ഫുട്ബോൾ മത്സരത്തിന്‍റെ വിനോദ നികുതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസും നിലവിലുണ്ട്. ഈ കേസിൽ കൊച്ചി നഗരസഭ ഐഎസ്എൽ ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട വിനോദ നികുതി ഒടുക്കുന്നതിനായി നൽകിയിട്ടുള്ള നോട്ടിസും മറ്റ് നടപടികളും സ്റ്റേ ചെയ്‌തുകൊണ്ട് ഉത്തരവും പുറപ്പെടുവിച്ചിരുന്നു.

ഹൈക്കോടതിയുടെ നിലവിലുള്ള ഇടക്കാല ഉത്തരവിനും സർക്കാർ ഉത്തരവുകൾക്കും വിരുദ്ധമായിട്ടാണ് കൊച്ചി കോർപറേഷൻ നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിന് നോട്ടിസ് അയച്ചിരിക്കുന്നത്. കോർപറേഷൻ നടപടി കോടതി അലക്ഷ്യവും നിയമപരമായി നിലനിൽക്കാത്തതുമാണ്. ഇക്കാര്യങ്ങൾ വ്യക്തമാക്കി കോർപറേഷന് രേഖാമൂലം മറുപടി നൽകിയതായും നോട്ടിസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതായും കേരള ബ്ലാസ്റ്റേഴ്‌സ് ടീം മാനേജ്മെന്‍റ് അറിയിച്ചു.

ABOUT THE AUTHOR

...view details