കേരളം

kerala

Jayasurya Criticized State Government 'പിന്നെങ്ങനെ പുതുതലമുറ കൃഷിയിലേക്ക് വരും'; മന്ത്രിമാരുടെ സാന്നിധ്യത്തിൽ വിമർശനവുമായി ജയസൂര്യ

By ETV Bharat Kerala Team

Published : Aug 30, 2023, 3:31 PM IST

Jayasurya about farmers problems in the presence of ministers: സംസ്ഥാനത്ത് ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനമാണ് ആദ്യം വേണ്ടതെന്നും ജയസൂര്യ.

Jayasurya criticized government  പിന്നെങ്ങനെ പുതുതലമുറ കൃഷിയിലേക്ക് വരും  മന്ത്രിമാരുടെ സാന്നിധ്യത്തിൽ വിമർശനവുമായി ജയസൂര്യ  സർക്കാറിനെ വിമർശിച്ച് നടൻ ജയസൂര്യ  Jayasurya about farmers problems  മന്ത്രിമാരെ വേദിയിലിരുത്തി വിമർശിച്ച് ജയസൂര്യ  ജയസൂര്യ വിമർശനം  കൃഷി മന്ത്രി പി പ്രസാദ്  വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ്  കൃഷിക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ  Problems faced by farmers  Jayasurya about Problems faced by farmers  farmers issues  farmers  കൃഷി  Jayasurya criticized the government
Jayasurya criticized the government

എറണാകുളം:മന്ത്രിമാരെ വേദിയിലിരുത്തി സർക്കാറിനെ വിമർശിച്ച് നടൻ ജയസൂര്യ. കളമശ്ശേരി മണ്ഡലത്തിൽ സംഘടിപ്പിച്ച കാർഷികോത്സവത്തിന്‍റെ സമാപന വേദിയിലാണ് ജയസൂര്യ വിമർശനം ഉന്നയിച്ചത്. കൃഷി മന്ത്രി പി പ്രസാദ്, വ്യവസായ - നിയമ വകുപ്പ് മന്ത്രി പി രാജീവ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ജയസൂര്യയുടെ പ്രസംഗം.

വ്യവസായ നിയമ വകുപ്പ് മന്ത്രിയായിട്ട് പോലും കൃഷിക്കാർക്ക് വേണ്ടി മന്ത്രി പി രാജീവ് നടത്തുന്ന പ്രവർത്തനങ്ങളെ വാനോളം പുകഴ്‌ത്തിയായിരുന്നു ജയസൂര്യ പ്രസംഗം തുടങ്ങിയത്. താൻ സിനിമയിലെ ഹീറോയാണെങ്കിൽ മന്ത്രി പി രാജീവിനെ പോലുള്ളവരാണ് യഥാർഥ ജീവിതത്തിലെ ഹീറോകളെന്ന് അദ്ദേഹം പറഞ്ഞു. തുടർന്നായിരുന്നു വേദിയിലിരിക്കുന്ന കൃഷി വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിലേക്കായി കർഷകരുടെ പ്രശ്‌നങ്ങൾ ജയസൂര്യ വിശദീകരിച്ചത്.

കൃഷിക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ ഗൗരവമേറിയതാണെന്നും നെല്ല് സംഭരിച്ച ശേഷം സപ്ലൈകോ പണം അനുവദിക്കുന്നില്ലെന്നും ജയസൂര്യ ചൂണ്ടിക്കാട്ടി. ഉദാഹരണമായി സഹപ്രവർത്തകനും കർഷകനുമായ നടൻ കൃഷ്‌ണ പ്രസാദിന്‍റെ അവസ്ഥയെ കുറിച്ചും ജയസൂര്യ വിശദീകരിച്ചു. തിരുവോണ ദിവസം അവർ ഉപവാസം നടത്തുകയാണ്. അധികാരികളുടെ ശ്രദ്ധയിൽ അവരുടെ പ്രശ്‌നങ്ങളെത്തിക്കുന്നതിന് വേണ്ടിയാണ് തിരുവോണ ദിവസം പട്ടിണി കിടന്നത്. സിനിമ പരാജയപ്പെട്ടാൽ ഏറ്റവും അവസാനം അറിയുക നായകനായിരിക്കുമെന്ന പരോക്ഷമായ പരിഹാസവും മന്ത്രി പി പ്രസാദിനെതിരെ ജയസൂര്യ തൊടുത്തുവിട്ടു.

പുതിയ തലമുറയിലുള്ള ചെറുപ്പക്കാർക്ക് വസ്ത്രത്തിൽ ചെളിപുരളുന്നത് താത്പര്യമില്ലെന്ന കൃഷി മന്ത്രിയുടെ വാക്കുകളെ ഉദ്ധരിച്ചും നടൻ സംസാരിച്ചു. തിരുവോണ ദിവസം പട്ടിണികിടക്കുന്ന അച്ഛനേയും അമ്മയേയും കണ്ട് എങ്ങനെയാണ് കൃഷിയിലേക്ക് വീണ്ടും ഒരു തലമുറ വരികയെന്നായിരുന്നു ജയസൂര്യയുടെ ചോദ്യം. കാര്യങ്ങൾ മികച്ച രീതിയിൽ നടന്ന്, ഒരു കൃഷിക്കാരൻ ആണെന്ന് അഭിമാനത്തോടെ പറയാൻ പറ്റുന്ന അച്ഛനും അമ്മയും ഉണ്ട് എന്നത് ഉദാഹരണമായി കാണിക്കാൻ ഉണ്ടെങ്കിൽ മാത്രമേ ഒരു പുതിയ തലമുറ അതിലേക്ക് എത്തുകയുള്ളൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനായി സർക്കാരിന്‍റെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകണമെന്നും ജയസൂര്യ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനമാണ് ആദ്യം വേണ്ടതെന്ന് ജയസൂര്യ അഭിപ്രായപ്പെട്ടു. പച്ചക്കറി കൂടുതൽ കഴിക്കുന്നില്ല എന്നാണ് കൃഷിമന്ത്രി പറയുന്നത്. എന്നാൽ ഇവിടെ ലഭിക്കുന്ന വിഷം കലർന്ന പച്ചക്കറി എങ്ങിനെയാണ് കഴിക്കുകയെന്നും ജയസൂര്യ ചോദിച്ചു.

താൻ ഒരു സ്ഥലത്ത് പോയപ്പോൾ അവിടെ ഫസ്റ്റ് ക്വാളിറ്റി അരി ഉണ്ടായിരുന്നു. എന്നാൽ അത് കേരളത്തിൽ വിൽക്കുന്നില്ല, പുറത്ത് കൊടുക്കുകയാണ് എന്നാണ് പറഞ്ഞത്. എന്താണെന്ന് ചോദിച്ചപ്പോൾ ഗുണനിലവാര പരിശോധന അടക്കമുള്ള കാര്യങ്ങൾ ഇവിടെ ഇല്ല എന്നായിരുന്നു മറുപടിയെന്ന് ജയസൂര്യ പറഞ്ഞു. തന്‍റെ പരാമർശങ്ങളിൽ തെറ്റിദ്ധരിക്കരുതെന്നും ഇതൊരു ഓർമപ്പെടുത്തൽ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചിലപ്പോൾ ഇതെല്ലാം അങ്ങയുടെ ചെവിയിലേക്ക് എത്താൻ സമയമെടുക്കും. അതുകൊണ്ട് മാത്രമാണ് ഇത് പറഞ്ഞത്. ഇവനിതൊക്കെ അകത്തിരുന്ന് പറഞ്ഞാൽ പോരെ എന്ന് അദ്ദേഹം വിചാരിക്കും. അങ്ങിനെ പറഞ്ഞാൽ സാറ് കേൾക്കുന്ന ഒരുപാട് പ്രശ്‌നങ്ങളിൽ ഒരു പ്രശ്‌നം മാത്രമായി ഇത് മാറും. ഇത്രയും പേരുടെ മുമ്പിൽ വച്ച് പറയുമ്പോൾ ഗുരുതരമായിത്തന്നെ വിഷയത്തെ എടുക്കും എന്ന് വിശ്വസിച്ചു കൊണ്ടാണ് പരസ്യമായി പറയുന്നതെന്നും ജയസൂര്യ വ്യക്തമാക്കി.

സമാപന വേദിയിലെ ജയസൂര്യയുടെ പ്രസംഗത്തെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. അതേസമയം ജയസൂര്യ ഉന്നയിച്ച ചില വിഷയങ്ങൾ പ്രസക്തമാണെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന മന്ത്രി പി രാജീവ് പറഞ്ഞു. എന്ത് കൊണ്ടാണ് കർഷകർക്ക് നെല്ല് സംഭരിച്ചിട്ടും പണം കൊടുക്കാൻ വൈകിയതെന്നും മന്ത്രി വിശദീകരിച്ചു. നടൻ മമ്മൂട്ടിയാണ് കാർഷികോത്സവത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്.

ABOUT THE AUTHOR

...view details