കേരളം

kerala

Film Award Controversy | ആരോപണങ്ങള്‍ നിസാരം, പുരസ്‌കാര നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെടല്‍ നടത്തിയതിന് തെളിവില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

By

Published : Aug 11, 2023, 2:25 PM IST

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിവാദത്തില്‍ രഞ്ജിത്തിന് ആശ്വാസം. പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന സംവിധായകന്‍ ലിജേഷ് മുല്ലേഴത്തിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി.

Film Award Controversy  High Court  State Film awards Controversy  Chalachitra Academy  Kerala State Film Award  Director Ranjith  ചലച്ചിത്ര പുരസ്‌കാര വിവാദം  ഹൈക്കോടതി  ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍  ലിജേഷ് മുല്ലേഴത്തിന്‍റെ ഹര്‍ജി  സംവിധായകന്‍ വിനയന്‍
Film Award Controversy

എറണാകുളം:ചലച്ചിത്ര അക്കാദമി (Chalachitra Academy) ചെയർമാൻ രഞ്ജിത്ത് (Director Ranjith) സംസ്ഥാന ചലച്ചിത്ര പുരസ്‌കാര (Kerala State Film Award) പ്രഖ്യാപനത്തിൽ ഇടപെട്ടതിന് തെളിവില്ലെന്ന് ഹൈക്കോടതി (High Court). പുരസ്‌കാര പ്രഖ്യാപനങ്ങള്‍ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഹർജിക്കാരൻ നിസാരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്നും മാധ്യമങ്ങളില്‍ കാണുന്നത് നോക്കി നോട്ടിസ് അയക്കാനും അന്വേഷണത്തിന് ഉത്തരവിടാനും സാധിക്കില്ലെന്നും കോടതി വിമര്‍ശിച്ചു.

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടുവെന്ന് ചൂണ്ടിക്കാട്ടി 'ആകാശത്തിന് താഴെ' എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ലിജേഷ് മുല്ലേഴത്തായിരുന്നു കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിന് ഇന്നായിരുന്നു കോടതി സമയം അനുവദിച്ചിരുന്നത്.

കോടതിയില്‍ ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ച രേഖകളില്‍ പുരസ്‌കാര നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത് ഇടപെട്ടതിന് പര്യാപ്‌തമായ തെളിവില്ല. പുരസ്‌കാര നിര്‍ണയത്തില്‍ ജൂറിമാര്‍ക്ക് പരാതിയുണ്ടെങ്കില്‍ അവര്‍ക്ക് കോടതിയെ നേരിട്ട് സമീപിക്കാമായിരുന്നുവെന്നും കോടതി വ്യക്തമാക്കി. അതേസമയം, വിഷയത്തില്‍ കൂടുതല്‍ തെളിവ് സമര്‍പ്പിക്കാന്‍ സാവകാശം നല്‍കണമെന്ന ഹര്‍ജിക്കാരന്‍റെ അപേക്ഷയും കോടതി നിരസിച്ചിരുന്നു.

അതേസമയം, പുരസ്‌കാരത്തിന് വേണ്ടി സമര്‍പ്പിച്ച സിനിമകളെക്കുറിച്ചല്ല നിലവിലെ വിവാദം. അതുകൊണ്ട് തന്നെ ഹര്‍ജിക്കാരന്‍റെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടിട്ടില്ലെന്നുമുള്ള നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ സംവിധായകന്‍ വിനയനാണ് ആദ്യം രഞ്ജിത്തിനിതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്.

ഡബ്ബിങ്, മികച്ച സംഗീത സംവിധായകന്‍, ഗായിക എന്നീ മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ച 'പത്തൊന്‍പതാം നൂറ്റാണ്ട്' എന്ന ചിത്രത്തിന് പുരസ്‌കാരങ്ങള്‍ കിട്ടാതിരിക്കാന്‍ രഞ്ജിത്ത് ഇടപെടല്‍ നടത്തി എന്നതായിരുന്നു വിനയന്‍റെ ആരോപണം. രഞ്ജിത്ത് ജൂറിയെ സ്വധീനിക്കാന്‍ ശ്രമിച്ചുവെന്ന വിനയന്‍റെ ആരോപണങ്ങളായിരുന്നു വിവാദങ്ങളുടെ തുടക്കം.

Read More :'പത്തൊമ്പതാം നൂറ്റാണ്ടിന് പുരസ്‌കാരം ലഭിക്കാതിരിക്കാൻ രഞ്ജിത് ശ്രമിച്ചു; കടുത്ത ആരോപണങ്ങളുമായി വിനയൻ

പിന്നാലെ, ജൂറി പാനലില്‍ ഉണ്ടായിരുന്ന നേമം പുഷ്‌പരാജ് (Nemom Pushparaj), ജെൻസി ഗ്രിഗറി (Jancy Gregory) എന്നിവരുടെ ശബ്‌ദരേഖകളും ആരോപണങ്ങള്‍ക്ക് തെളിവായി വിനയന്‍ പുറത്തുവിട്ടിരുന്നു. രഞ്ജിത്ത് അധികാര ദുര്‍വിനിയോഗം നടത്തിയെന്നും മന്ത്രി സജി ചെറിയാന്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നും സംവിധായകന്‍ വിനയന്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ രഞ്ജിത്തിനെതിരെ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി സാംസ്‌കാരിക വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. സംവിധായകന്‍ വിനയന്‍ മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. ജൂറി അംഗങ്ങളുടെ ശബ്‌ദരേഖകളും തെളിവായി വിനയന്‍ പരാതിക്കൊപ്പം സമര്‍പ്പിച്ചിരുന്നു.

അതേസമയം, ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നലെ രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി വിഷയത്തില്‍ ആദ്യം സ്വീകരിച്ചത്. പുരസ്‌കാരങ്ങള്‍ അര്‍ഹരായവര്‍ക്കായിരുന്നു നല്‍കിയത്. പുരസ്‌കാര നിര്‍ണയത്തിലും മറ്റും ആരുടെയും ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നുമായിരുന്നു മന്ത്രി സജി ചെറിയാന്‍ അഭിപ്രായപ്പെട്ടത്.

Also Read :'ആരൊക്കെ പ്രകോപിപ്പിച്ചാലും, രഞ്ജിയേട്ടാ നിങ്ങൾ ഒന്നും മിണ്ടരുത്'; ആക്ഷേപഹാസ്യ പോസ്‌റ്റുമായി ഹരീഷ് പേരടി

ABOUT THE AUTHOR

...view details