കൊച്ചി : കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് (Karuvannur Service Co-Op Bank) ഇഡി പിടിച്ചെടുത്ത ആധാരങ്ങളിൽ വായ്‌പ തിരിച്ചടവ് പൂർത്തിയായവ തിരികെ വാങ്ങാൻ ബാങ്കിന് നിർദേശം നൽകി ഹൈക്കോടതി (Kerala High Court). ഇത്തരത്തിലുള്ള ആധാരം തിരികെ ലഭിക്കാൻ ഇഡിക്ക് അപേക്ഷ നൽകാനാണ് കോടതി കരുവന്നൂർ ബാങ്കിനോട് നിർദേശിച്ചത് (HC to Karuvannur Bank- Apply to ED to Get Back Deeds). വായ്‌പ തിരിച്ചടവ് പൂർത്തിയായിട്ടും ബാങ്കിൽ നിന്നും ആധാരം തിരികെ ലഭിച്ചില്ലെന്ന ഹർജി തീർപ്പാക്കവെയാണ് ഹൈക്കോടതി നിർദേശം മുന്നോട്ടുവച്ചത്.
കരുവന്നൂർ ബാങ്ക് അപേക്ഷ നൽകിയാൽ തിരിച്ചടവ് പൂർത്തിയായ ആധാരം തിരികെ നൽകുന്ന കാര്യം പരിഗണിക്കാമെന്ന് ഇഡിയുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വായ്‌പ തിരിച്ചടവ് പൂർത്തിയായ ആധാരം തിരികെ ലഭിക്കാൻ ഇഡിക്ക് അപേക്ഷ നൽകാൻ കരുവന്നൂർ ബാങ്കിനോട് ഹൈക്കോടതി നിർദേശിച്ചത്. അപേക്ഷയിൽ മൂന്നാഴ്ചയ്ക്കകം ഇഡി തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി. അതേസമയം ആധാരം തിരികെ ലഭിക്കാൻ ഹർജിക്കാരൻ അപേക്ഷ നൽകിയിട്ടില്ലെന്നായിരുന്നു ബാങ്കിൻ്റെ വിശദീകരണം.
Also Read: BJP Padayatra On Karuvannur Scam : നിഷ്‌ഠൂരത നേരിട്ട നിക്ഷേപകര്‍ക്കൊപ്പമെന്ന് സുരേഷ് ഗോപി ; കരുവന്നൂര്‍ വിഷയത്തില്‍ പദയാത്രയുമായി ബിജെപി
വായ്‌പ തിരിച്ചടവ് പൂർത്തിയായിട്ടും ആധാരം തിരികെ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തൃശ്ശൂർ ചെമ്മണ്ട സ്വദേശി ഫ്രാൻസിസ് ആണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കരുവന്നൂർ സഹകരണ ബാങ്കിൻ്റെ ബാധ്യതയ്ക്ക് തൻ്റെ ആധാരം പിടിച്ചുവയ്ക്കാൻ കഴിയില്ല. 50 സെൻ്റ് വസ്‌തു ഈട് നൽകിയെടുത്ത രണ്ട് ലോണുകളും 2022 ഡിസംബർ 27 ന് തിരിച്ചടച്ചു. കൂടാതെ ബാങ്കുമായി ബന്ധപ്പെട്ട മറ്റ് സാമ്പത്തിക പ്രശ്‌നങ്ങളിൽ തനിക്ക് ബന്ധമില്ലെന്നും ഹർജിയിൽ പരാതിക്കാരൻ വ്യക്തമാക്കിയിരുന്നു.
ഉറപ്പുമായി മന്ത്രി : കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം നഷ്‌ടമാകില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ (Minister VN Vasavan) ഉറപ്പ് നൽകിയിട്ടുണ്ട്. പണം പരമാവധി വേഗത്തില്‍ തിരികെ നല്‍കുമെന്നും കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.
Also Read: VN Vasavan On Karuvannur Bank Scam കരുവന്നൂരിലെ നിക്ഷേപകരുടെ പണം നഷ്‌ടമാകില്ല, പ്രശ്‌നപരിഹാരം നടത്തി വരികയാണെന്ന് മന്ത്രി വിഎൻ വാസവൻ
കരുവന്നൂരിലെ ക്രമക്കേട് (Karuvannur Bank Scam) പുറത്തുവന്നപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാരും സഹകരണ വകുപ്പും കര്‍ശന നപടികളാണ് സ്വീകരിച്ചത്. അതിന്‍റെ ഭാഗമായി 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. വിജിലന്‍സ് അന്വേഷണവും ഒൻപതംഗ സംഘത്തിന്‍റെ പ്രത്യേക അന്വേഷണവും ആരംഭിച്ചു. ഉത്തരവാദികളിൽ നിന്ന് പണം തിരിച്ച് പിടിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിന് ഹൈക്കോടതിയിൽ നിന്ന് അവർക്ക് താൽക്കാലികമായി സ്റ്റേ ലഭിച്ചിരിക്കുകയാണ്. സർക്കാർ പണം തിരിച്ച് പിടിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകും. പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കിയതിന്‍റെ ഭാഗമായി കരുവന്നൂർ ബാങ്കിന്‍റെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് വരികയായിരുന്നെന്നും മന്ത്രി വ്യക്തമാക്കി.