കേരളം

kerala

നവകേരള സദസ്; പഞ്ചായത്ത് സെക്രട്ടറിമാരോട് പണം അനുവദിക്കാന്‍ സര്‍ക്കാര്‍; ഫണ്ട് നല്‍കരുതെന്ന് ഹൈക്കോടതി

By ETV Bharat Kerala Team

Published : Dec 5, 2023, 9:30 PM IST

Navakerala Sadas: നവകേരള സദസിന് പഞ്ചായത്ത് സെക്രട്ടറിമാര്‍ പണം അനുവദിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. പഞ്ചായത്ത് ഭരണ സമിതി തീരുമാനമില്ലാതെ ഫണ്ട് നല്‍കരുതെന്ന് കോടതി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റേതാണ് ഉത്തരവ്.

Navakerala Sadas  പഞ്ചായത്ത് സെക്രട്ടറി  സര്‍ക്കാര്‍  നവകേരള സദസ്  Money From Local Bodies  Money From Local Bodies For Navakerala  എറണാകുളം വാര്‍ത്തകള്‍  എറണാകുളം ജില്ല വാര്‍ത്തകള്‍  എറണാകുളം പുതിയ വാര്‍ത്തകള്‍  ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്
Navakerala Sadas; Money From Local Bodies

എറണാകുളം:സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നവകേരള സദസിനായി പണം അനുവദിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാരോട് ആവശ്യപ്പെട്ട സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതി. പണം അനുവദിക്കുന്നത് കോടതി തടഞ്ഞു. പഞ്ചായത്ത് ഭരണ സമിതി തീരുമാനമില്ലാതെ സെക്രട്ടറിമാർ ഫണ്ട് അനുവദിക്കരുതെന്ന് സിംഗിൾ ബ‌െഞ്ച് വ്യക്തമാക്കി (Navakerala Sadas).

മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ വിവിധ പഞ്ചായത്ത് പ്രസിഡന്‍റുമാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ ഇടക്കാല ഉത്തരവ്. ഹർജിയിൽ ഉൾപ്പെട്ട പഞ്ചായത്തുകളിലെ സെക്രട്ടറിമാർക്ക് പ്രത്യേക ദൂതൻ മുഖാന്തിരം നോട്ടിസ് നൽകാൻ ഉത്തരവിട്ട ഹൈക്കോടതി നവകേരള സദസിനായി പണം നൽകുന്നതിൽ നിന്ന് സെക്രട്ടറിമാരെ താത്കാലികമായി വിലക്കി (Govt's Navakerala Sadas).

പണം അനുവദിക്കണമെന്ന് പറയാൻ സർക്കാരിന് അധികാരമില്ലെന്നും ഉത്തരവ് പ‌ഞ്ചായത്ത് രാജ് ആക്‌ടിന് വിരുദ്ധമാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. നേരത്തെ മുനിസിപ്പൽ കൗൺസിലിന്‍റെ തീരുമാനമില്ലാതെ പണം അനുവദിക്കാനുള്ള സെക്രട്ടറിമാരുടെ നടപടിയും ഹൈക്കോടതി തടഞ്ഞിരുന്നു. പറവൂർ നഗരസഭ ചെയർപേഴ്‌സൺ നൽകിയ ഹർജിയിലായിരുന്നു അന്ന് കോടതി ഉത്തരവ്.

നവകേരളയും ഹൈക്കോടതി ഉത്തരവുകളും:നവംബര്‍ 18നാണ് സംസ്ഥാന സര്‍ക്കാര്‍ നവകേരള സദസിന് ആരംഭം കുറിച്ചത്. കാസര്‍കോട് മഞ്ചേശ്വരത്തെ പൈവളിഗെയിലായിരുന്നു നവകേരള സദസിന് തുടക്കമായത്. ഇതിന് പിന്നാലെ നിരവധി കേസുകളും കോടതി വിമര്‍ശനങ്ങളുമാണ് സര്‍ക്കാര്‍ സംഘടിപ്പിച്ച നവകേരള സദസിന് നേരെയുണ്ടായത്. അതില്‍ അധികവും നവകേരള സദസിനായുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ടതാണ്. ഡിസംബര്‍ ഒന്നിനും സമാനമായ തരത്തിലുള്ള ഹൈക്കോടതി ഉത്തരവുണ്ടായിട്ടുണ്ട്.

നവകേരള സദസിന് സംഭാവന നല്‍കണമെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തിരുന്നു. മുനിസിപ്പല്‍ ആക്‌ട് മറികടന്ന് കൊണ്ടുള്ളതാണ് സര്‍ക്കാര്‍ ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഉത്തരവ്. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വകമാറ്റി ചെലവഴിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു. മുനിസിപ്പല്‍ കൗണ്‍സില്‍ തീരുമാനമെടുത്താന്‍ മാത്രമെ നവകേരള സദസിന് ഫണ്ട് നഗരസഭ ഫണ്ടില്‍ നിന്നും നല്‍കാന്‍ കഴിയൂവെന്നും കോടതി വ്യക്തമാക്കിയിരുന്നു.

തൃശൂരിലെ പുത്തീര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ സര്‍ക്കാര്‍ നവേകരള സദസ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്തിനാണ് പൊതുപരിപാടിക്ക് സുവോളജിക്കല്‍ പാര്‍ക്കില്‍ അനുമതി നല്‍കിയതെന്നും കോടതി ചോദിച്ചിരുന്നു.

also read:നവകേരള സദസ്; 'കുട്ടികളെ കാഴ്‌ച വസ്‌തുക്കളാക്കരുത്'; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ABOUT THE AUTHOR

...view details