കേരളം

kerala

പീഡനത്തിന് ഇരയായ 14 കാരിയുടെ ഗര്‍ഭം അലസിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി

By PTI

Published : Dec 5, 2023, 10:56 PM IST

Pregnancy Of Raped Minor Victim: പീഡനത്തിന് ഇരയായി പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടി. 30 ആഴ്‌ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ നിയമാനുവാദമില്ലെന്ന് ഹൈക്കോടതി. കുട്ടിക്ക് സംരക്ഷണം ഒരുക്കാന്‍ ശിശുസംരക്ഷണ ഓഫിസര്‍ക്ക് നിര്‍ദേശം. കോടതി ഉത്തരവ് അമ്മ നല്‍കിയ ഹര്‍ജിയില്‍.

Pregnancy Of Raped Minor Victim  ഹൈക്കോടതി  ഗര്‍ഭച്ഛിത്രം  ഗര്‍ഭം അലസിപ്പിക്കല്‍ ഹൈക്കോടതി  എറണാകുളം വാര്‍ത്തകള്‍  എറണാകുളം ജില്ല വാര്‍ത്തകള്‍  എറണാകുളം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
HC Denied Permission Of Termination Pregnancy Of Raped Minor Victim

എറണാകുളം:പീഡനത്തിന് ഇരയായ പതിനാലുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നിഷേധിച്ച് കേരള ഹൈക്കോടതി. 30 ആഴ്‌ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. പീഡനത്തിന് ഇരയായ മകളുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ് ( HC Denied Permission Of Termination Pregnancy).

കുട്ടിക്ക് പിന്തുണ നല്‍കണം:ശിശു സംരക്ഷണ ഓഫിസര്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തണമെന്നും ആവശ്യമായ മുഴുവന്‍ പിന്തുണയും നല്‍കണമെന്നും കോടതി പറഞ്ഞു. ഗര്‍ഭാവസ്ഥ തുടരാന്‍ ആവശ്യമായ എല്ലാ സഹായങ്ങള്‍ക്കും ശിശു സംരക്ഷണ ഓഫിസര്‍ ഡോക്‌ടര്‍മാരുടെ സഹായം തേടണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കേസില്‍ ഉത്തരവ് പുറപ്പെടുവിച്ചത് (Minor Girl Rape Case).

മെഡിക്കല്‍ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ട്:മകള്‍ പീഡനത്തിനിരയായ കേസില്‍ അമ്മ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡിന്‍റെ അഭിപ്രായവും കോടതി തേടിയിരുന്നു. 30 ആഴ്‌ച പിന്നിട്ട ഗര്‍സ്ഥ ശിശു പൂര്‍ണ ആരോഗ്യമുള്ളതാണെന്നും ഹൃദയമിടിപ്പെല്ലാം സാധാരണ നിലയിലാണെന്നുമായിരുന്നു മെഡിക്കല്‍ ബോര്‍ഡിന്‍റെ വിശദീകരണം. മസ്‌തിഷ്‌കം അടക്കം മറ്റ് ആന്തരീകാവയങ്ങളെല്ലാം പൂര്‍ണമായും വികസിച്ചിട്ടുണ്ട്. എന്നാല്‍ പ്രസവ സാധ്യത കുറവാണെന്നും സിസേറിയനിലൂടെ മാത്രമെ കുഞ്ഞിനെ പുറത്തെടുക്കാന്‍ സാധിക്കൂവെന്നും മെഡിക്കല്‍ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മെഡിക്കല്‍ ബോര്‍ഡിന്‍റെ ഈ റിപ്പോര്‍ട്ട് കൂടി അടിസ്ഥാനപ്പെടുത്തിയാണ് കോടതിയുടെ ഉത്തരവ്.

അമ്മക്കും മകള്‍ക്കും സംരക്ഷണം:പീഡനത്തിന് ഇരയായ കുട്ടിയോടും കുടുംബത്തോടും കോടതിക്ക് സഹാനുഭൂതിയും അനുകമ്പയും ഉണ്ടെങ്കിലും 30 ആഴ്‌ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ നിയമാനുവാദമില്ലെന്നും കോടതി നിരീക്ഷിച്ചു. ഹരജിക്കാരിയായ അമ്മയ്ക്കും പ്രായപൂർത്തിയാകാത്ത മകൾക്കും നിയമത്തിൽ ലഭ്യമായ എല്ലാ സംരക്ഷണവും നൽകണമെന്ന് കോടതി നിര്‍ദേശിച്ചു.

അച്ഛന്‍റെ സുഹൃത്തിന്‍റെ ക്രൂരത:ആദിവാസി പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായി ഗര്‍ഭം ധരിച്ചത്. പിതാവിന്‍റെ സുഹൃത്താണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. വീട്ടില്‍ ആളില്ലാത്ത സമയത്താണ് കുട്ടി പീഡനത്തിന് ഇരയായത്.

നിലവില്‍ ചില്‍ഡ്രന്‍സ് ഹോമില്‍ കഴിയുന്ന പെണ്‍കുട്ടിയെ വീട്ടില്‍ അമ്മയുടെ സംരക്ഷണത്തിലേക്ക് മാറ്റണമെന്നും കോടതി പറഞ്ഞു. കേസിലെ പ്രതി നിലവില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചാല്‍ കുട്ടിക്കും കുടുംബത്തിനും സംരക്ഷണം ഒരുക്കണമെന്ന് പൊലീസിനോട് കോടതി നിര്‍ദേശം നല്‍കി.

ABOUT THE AUTHOR

...view details