കേരളം

kerala

എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

By

Published : Oct 31, 2022, 6:33 AM IST

എല്‍ദോസ് കുന്നപ്പിള്ളി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഹര്‍ജിയില്‍ സര്‍ക്കാര്‍

bail of Eldhose Kunnappilly  എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യം  എല്‍ദോസ് കുന്നപ്പിള്ളി  ഹൈക്കോടതി  rape case against Eldhose Kunnappilly  എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസ്  ഹൈക്കോടതി വാര്‍ത്ത  kerala high court news
എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം:ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വെള്ളിയാഴ്‌ച ഹർജി പരിഗണിച്ച കോടതി എൽദോസിന് നോട്ടീസ് അയച്ച് വിശദീകരണം തേടിയിരുന്നു.

പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ല. എൽദോസിനെതിരെ ശക്തമായ തെളിവുകളുണ്ട്. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാണ് സർക്കാരിന്‍റെ ആവശ്യം. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേസിൽ തിരുവനന്തപുരം കോടതി നൽകിയ മുൻകൂർ ജാമ്യ ഉത്തരവിനെതിരെയാണ് സർക്കാരിന്‍റെ ഹർജി.

ABOUT THE AUTHOR

...view details