കേരളം

kerala

സ്വര്‍ണക്കടത്ത് കേസ്‌; സ്വപ്‌നയുടെ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്

By

Published : Aug 10, 2020, 10:15 AM IST

യുഎപിഎ ചുമത്തിയതിന് ആവശ്യമായ തെളിവുകൾ ഹാജരാക്കാൻ എൻഐഎക്ക് കഴിഞ്ഞിട്ടില്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ പ്രധാന വാദം.

സ്വര്‍ണക്കടത്ത് കേസ്  സ്വപ്‌നയുടെ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്  സ്വപ്‌നയുടെ ജാമ്യഹര്‍ജി  gold smuggling case  court verdict  bail application swapna  എറണാകുളം  കൊച്ചി എൻഐഎ കോടതി
സ്വര്‍ണക്കടത്ത് കേസ്‌; സ്വപ്‌നയുടെ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്

എറണാകുളം: സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിന്‍റെ ജാമ്യഹർജിയിൽ കൊച്ചിയിലെ എൻഐഎ കോടതി ഇന്ന് വിധി പറയും. രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിരതയെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതി സ്വർണക്കടത്തിന്‍റെ ഭാഗമായതെന്നാണ് എൻഐഎ കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം ഉന്നത സ്വാധീനമുള്ള പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും എൻഐഎ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

സ്വർണക്കടത്തിനെ കുറിച്ച് സ്വപ്‌നക്ക് അറിയാമായിരുന്നു. ഗൂഢാലോചനയുടെ എല്ലാ ഘട്ടത്തിലും സ്വപ്‌ന പങ്കാളിയായിരുന്നു. കസ്റ്റംസ് പിടികൂടിയ പാർസൽ വിട്ടു കിട്ടുന്നതിന് സഹായം അഭ്യർത്ഥിച്ച് മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ സ്വപ്‌ന ബന്ധപെട്ടിരുന്നുവെന്നും ഉന്നത ബന്ധങ്ങൾക്ക് തെളിവായി എൻഐഎ വ്യക്തമാക്കിയിരുന്നു.

അതേസമയം യുഎപിഎ ചുമത്തുന്നതിന് സ്വപ്‌നയുടെ മൊഴിയല്ലാതെ മറ്റു തെളിവുകളില്ലേയെന്നും കോടതി സംശയമുന്നയിച്ചിരുന്നു. യുഎപിഎ ചുമത്തിയതിന് ആവശ്യമായ തെളിവുകൾ ഹാജരാക്കാൻ എൻഐഎക്ക് കഴിഞ്ഞിട്ടില്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ പ്രധാന വാദം. എൻഐഎക്ക് വേണ്ടി അസിസ്റ്റന്‍റ് സോളിസിറ്റർ ജനറൽ പി.വിജയകുമാറും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ജിയോ പോളുമാണ് ഹാജരായത്. ജാമ്യഹർജിയിൽ വിശദമായ വാദം കേട്ട ശേഷമാണ് വിധി പറയാൻ ഇന്നത്തേക്ക് മാറ്റിയത്.

ABOUT THE AUTHOR

...view details