കേരളം

kerala

അസം സ്വദേശികളിൽ നിന്ന് നാല് കിലോ കഞ്ചാവ് പിടികൂടി

By

Published : Feb 6, 2020, 8:37 PM IST

പെരുമ്പാവൂര്‍ എ.എം റോഡില്‍ സാന്‍ജോ ഹോസ്‌പിറ്റലിന് മുമ്പില്‍ വില്‍പ്പനക്കായി കൊണ്ടുവന്നതായിരുന്നു കഞ്ചാവ്.

Four kilos of cannabis were seized from Assam residents  cannabis  കഞ്ചാവ് പിടികൂടി  അസം സ്വദേശികളിൽ നിന്ന് നാല് കിലോ കഞ്ചാവ് പിടികൂടി
അസം സ്വദേശികളിൽ നിന്ന് നാല് കിലോ കഞ്ചാവ് പിടികൂടി

എറണാകുളം: അസം സ്വദേശികളായ രണ്ടുപേരില്‍ നിന്നും നാലു കിലോ കഞ്ചാവ് പെരുമ്പാവൂര്‍ പൊലീസ് പിടികൂടി. അസം സ്വദേശികളായ ജൈനഫ് ബര്‍ഖാ, മനൂസ് ഗോകുല്‍ എന്നിവരാണ് പിടിയിലായത്. പെരുമ്പാവൂര്‍ എ.എം റോഡില്‍ സാന്‍ജോ ഹോസ്‌പിറ്റലിന് മുമ്പില്‍ വില്‍പ്പനക്കായി കൊണ്ടുവന്നതായിരുന്നു കഞ്ചാവ്. രഹസ്യ നിർദ്ദേശത്തെ തുടർന്ന് സംശയം തോന്നിയ പൊലീസ് ഇവരെ പരിശോധിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

ABOUT THE AUTHOR

...view details