കേരളം

kerala

രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ തടയുന്നതില്‍ സര്‍ക്കാരും ആഭ്യന്തരവകുപ്പും പരാജയം : വിഡി സതീശന്‍

By

Published : Apr 17, 2022, 9:13 PM IST

പാലക്കാട്ട് നടന്ന കൊലപാതകങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷനേതാവിന്‍റെ പ്രതികരണം

palakkad murder  kerala opposition leader  vd satheesan  പാലക്കാട് കൊലപാതകം  വിഡി സതീശന്‍
രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ തടയുന്നതില്‍ സര്‍ക്കാരും ആഭ്യന്തരവകുപ്പും പരാജയം; വിഡി സതീശന്‍

എറണാകുളം : സര്‍ക്കാരിനെയും ആഭ്യന്തരവകുപ്പിനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഷ്‌ട്രീയ സമൂഹികരംഗത്ത് ധ്രുവീകരണത്തിനായി വര്‍ഗീയ ശക്തികളുണ്ടാക്കുന്ന സംഘര്‍ഷങ്ങളാണ് ഇപ്പോഴത്തേതെന്നും അവ തടയുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്‌ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നത് കേരള രാഷ്ട്രീയത്തിൻ്റെ പരമ്പര്യത്തിന് ചേർന്നതല്ല. മുഖ്യധാര പാർട്ടികളും പൊതുസമൂഹവും വളരെ ഗൗരവത്തോടെയാണ് ഇതിനെ നോക്കിക്കാണേണ്ടത്. പരസ്‌പരം കൊലപാതകാഹ്വാനങ്ങള്‍ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസ് തയാറാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

Also read: പാലക്കാട്ടെ കൊലപാതകങ്ങൾ : ജില്ലയിൽ നാളെ സർവകക്ഷി യോഗം

പൊലീസ് സേനയില്‍ എസ്.ഡി.പി.ഐക്കാരും ആർ.എസ്.എസുകാരും നുഴഞ്ഞുകയറിയെന്ന സിപിഐ വാദത്തേയും സതീശന്‍ പിന്തുണച്ചു. ആലപ്പുഴയിൽ നടന്നത് പാലക്കാട്ടും ആവർത്തിച്ചു. കേരളത്തിൻ്റ പൊതു സമൂഹത്തിൽ വർഗീയ സംഘര്‍ഷങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ ശക്തമായ ക്യാമ്പയിൻ പ്രതിപക്ഷം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details