കേരളം

kerala

സിപിഎം സംസ്ഥാന പ്രവർത്തന റിപ്പോർട്ടിൽ മന്ത്രിമാർക്കും സെക്രട്ടേറിയറ്റ് അംഗങ്ങൾക്കും വിമർശനം

By

Published : Mar 1, 2022, 3:05 PM IST

മന്ത്രിമാർ ഉൾപ്പെടെയുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ സെന്‍റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിൽ വീഴ്ച വരുത്തുന്നു എന്നാണ് പ്രധാന വിമര്‍ശം.

Criticism against CPM State Secretariat members  CPM kerala state conference news  സി.പി.എം പ്രവർത്തന റിപ്പോർട്ട്  സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾക്കെതിരെ വിമർശം  സിപിഎം സംസ്ഥാന സമ്മേളനം 2022
സിപിഎം പ്രവർത്തന റിപ്പോർട്ടിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾക്കെതിരെ രൂക്ഷ വിമർശം

എറണാകുളം:സിപിഎം സംസ്ഥാന പ്രവർത്തന റിപ്പോർട്ടിൽ മന്ത്രിമാർക്കും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾക്കും വിമർശനം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ പാര്‍ട്ടി സെന്‍റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിൽ വീഴ്ച വരുത്തുന്നു എന്നാണ് പ്രധാന വിമര്‍ശനം.

അടിയന്തരഘട്ടങ്ങളിൽ വിളിച്ചുചേർക്കുന്ന അവൈലബിൾ സെക്രട്ടേറിയറ്റ് യോഗങ്ങളിൽ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്നതിൽ ഗുരുതര വീഴ്ച വരുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. സംസ്ഥാന സെന്‍റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കേണ്ട ഇ.പി ജയരാജൻ അതിൽ വീഴ്ച വരുത്തുന്നു.

Also Read: 'സമുദായവും സമൂഹവും തിരിച്ചറിയുന്നുണ്ട്'; സി.പി.എമ്മിന്‍റെ ചരിത്ര പ്രദർശനത്തിൽ മന്നത്ത് പത്മനാഭനില്ല, വിമര്‍ശിച്ച് എന്‍.എസ്‌.എസ്‌

ജില്ല സെക്രട്ടറിമാരിൽ എറണാകുളം ജില്ലാ സെക്രട്ടറി സി.എം മോഹനന്‍റെ പേരെടുത്ത് പറഞ്ഞാണ് വിമർശനം. എറണാകുളം ജില്ല സമ്മേളനം സംസ്ഥാനത്തെ സംഘടന സമ്മേളനങ്ങളുടെ ശോഭകെടുത്തുന്ന തരത്തിലുള്ളതായിരുന്നു. ഒരു ജില്ല കമ്മിറ്റി അംഗം തന്നെ പരസ്യമായി വിമർശനമുന്നയിച്ച സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്ന സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

ABOUT THE AUTHOR

...view details