കേരളം

kerala

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു

By ETV Bharat Kerala Team

Published : Dec 8, 2023, 5:56 PM IST

Updated : Dec 8, 2023, 6:35 PM IST

CPI State Secretary Kanam Rajendran passed away: അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍.

CPI State secretary Kanam Rajendran passes away  Kanam Rajendran passes away at 73  CPI State Secretary Kanam Rajendran passed away  CPI State Secretary Kanam Rajendran death  Kanam Rajendran  കാനം രാജേന്ദ്രന്‍ അന്തരിച്ചു  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
Kanam Rajendran passes away at 73

എറണാകുളം : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു (CPI State secretary Kanam Rajendran passes away). 72 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം (Kanam Rajendran passes away at 73). അടുത്തകാലത്ത് കാലിൽ ശസ്ത്രക്രിയ നടത്തിയതിന് തുടർന്ന് സഞ്ചാരത്തിന് ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും മൂന്നുമാസത്തെ അവധിക്ക് അപേക്ഷിച്ചിരുന്നു.

എന്നാൽ കാനം തന്നെ തുടർന്നാൽ മതി എന്നായിരുന്നു തീരുമാനം. ഇതിനിടയിലാണ് അന്ത്യം. ഇന്ന് ഉച്ചയോടെയായിരുന്നു അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നാലെ ആരോഗ്യസ്ഥിതി കൂടുതൽ ഗുരുതരമാവുകയും മരണം സംഭവിക്കുകയും ചെയ്‌തു.

പ്രമേഹ ബാധിതനായി ചികിത്സയിൽ തുടരുമ്പോഴും സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് തിരിച്ച് വരുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തിൽ 1950 നവംബർ 10-നാണ് കാനം രാജേന്ദ്രന്‍റെ ജനനം. ഏഴും എട്ടും കേരള നിയമസഭകളിലേക്ക് വാഴൂർ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.

എഴുപതുകളിൽ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് കാനം രാഷ്ട്രീയ രംഗത്ത് സജീവമായത്. ട്രേഡ് യൂണിയൻ പ്രസ്ഥാന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന വേളയിലാണ് സിപിഐ നേതൃരംഗത്ത് കാനം എത്തിച്ചേരുന്നത്. അസാമാന്യമായ രാഷ്ട്രീയ പക്വതയും സംഘടന പാടവും പ്രകടിപ്പിച്ച അപൂർവം രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു കാനം രാജേന്ദ്രൻ.

Last Updated : Dec 8, 2023, 6:35 PM IST

ABOUT THE AUTHOR

...view details