കേരളം

kerala

അധിക ഡോസ് വാക്‌സിൻ വേണം, പണി പോകും; ഹൈക്കോടതിയിൽ ഹർജിയുമായി പ്രവാസി

By

Published : Aug 5, 2021, 5:17 PM IST

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്‌സിൻ സ്വീകരിച്ചതിനാൽ പരാതിക്കാരന് സൗദിയിലുള്ള ജോലിക്കായി പോകാൻ കഴിയുന്നില്ലെന്ന് ഹർജിയിൽ പറയുന്നു.

covaxin  covishield  covid vaccine  high court  jab  വാക്‌സിൻ  കൊവാക്‌സിൻ  കൊവിഷീൽഡ്  കൊവിഡ് വാക്‌സിൻ  ഹൈക്കോടതി
vaccinated Keralite moves to high court for third jab

എറണാകുളം: കൊവിഡ് വാക്‌സിൻ അധിക ഡോസ് സ്വീകരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കൊവാക്‌സിൻ സ്വീകരിച്ച കണ്ണൂർ സ്വദേശിയാണ് ഹർജി നൽകിയത്. കൊവിഷീൽഡ് കൂടി സ്വീകരിക്കാൻ അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

Also Read: ബ്രസീലിലെ കൊവാക്‌സിൻ വിതരണം; കമ്പനികളുമായുള്ള കരാര്‍ റദ്ദാക്കി ഭാരത് ബയോടെക്ക്

സൗദിയിൽ ജോലി ചെയ്യുന്ന തന്‍റെ വിസ കാലാവധി ഈ മാസം തീരുമെന്നും കൊവാക്‌സിന് അന്താരാഷ്ട്ര അംഗീകാരമില്ലാത്തതിനാൽ വിദേശത്ത് പോകാൻ കഴിയുന്നില്ലെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. കൊവാക്‌സിന് അംഗീകാരമില്ലെന്ന വിവരം അധികൃതർ മറച്ചുവെച്ചുവെന്ന വിമർശനവും ഹർജിയിൽ ഉന്നയിക്കുന്നു. ഹർജിയിൽ കേന്ദ്രസർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. കേസ് ഓഗസ്റ്റ് ഒമ്പതിന് വീണ്ടും കോടതി പരിഗണിക്കും.

ABOUT THE AUTHOR

...view details