കേരളം

kerala

'ഞാന്‍ പൂര്‍ണ ആരോഗ്യവാനാണ്, രണ്ട് മാസം ഫിസിയോതെറാപ്പി': ശസ്‌ത്രക്രിയയ്‌ക്ക് ശേഷം ആരോഗ്യ വിവരം പങ്കിട്ട് പൃഥ്വിരാജ്

By

Published : Jun 27, 2023, 5:28 PM IST

കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായ ശേഷം ആരോഗ്യ സ്ഥിതിയെ കുറിച്ച് പ്രതികരിച്ച് നടന്‍ പൃഥ്വിരാജ്‌. ശസ്‌ത്രക്രിയയ്‌ക്ക് ശേഷം തന്‍റെ ആരോഗ്യം തൃപ്‌തികരമാണെന്നും സ്‌നേഹം പ്രകടിപ്പിച്ചവര്‍ക്ക് നന്ദിയെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.

Prithviraj Sukumaran shares health update  ഞാന്‍ പൂര്‍ണ ആരോഗ്യവാനാണ്  രണ്ട് മാസം ഫിസിയോതെറാപ്പിയ്‌ക്ക് വിധേയമാകണം  നടന്‍ പൃഥ്വിരാജ്‌  പൃഥ്വിരാജിന്‍റെ വിലായത്ത് ബുദ്ധ  വിലായത്ത് ബുദ്ധ  നടന്‍ പൃഥ്വിരാജിന് പരിക്ക്  Actor Prithviraj Sukumaran  Actor Prithviraj  health update of Actor Prithviraj Sukumaran
നടന്‍ പൃഥ്വിരാജ് സകുമാരന്‍

എറണാകുളം:സിനിമ ചിത്രീകരണത്തിനിടെ കാലിന് പരിക്കേറ്റ് ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായ നടൻ പൃഥ്വിരാജ് ആരോഗ്യ വിവരങ്ങൾ പങ്കുവെച്ച് രംഗത്തെത്തി. ആരോഗ്യ സ്ഥിതി തൃപ്‌തികരമാണെന്നും രണ്ട് മാസം ഫിസിയോതെറാപ്പിക്ക് വിധേയമാകണമെന്ന് ഡോക്‌ടർമാർ നിര്‍ദേശിച്ചിട്ടുണ്ടെന്നും താരം ആരാധകരോട് ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു. 'വിലായത്ത് ബുദ്ധ' എന്ന സിനിമയുടെ സ്റ്റണ്ട് സീന്‍ ചിത്രീകരണത്തിനിടെ കാലിന് ചെറിയൊരു അപകടം ഉണ്ടാകുകയായിരുന്നു.

ഭാഗ്യവശാല്‍ താക്കേല്‍ ദ്വാര ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായെന്നും ഡോക്‌ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും താരം പറഞ്ഞു. തന്നോട് സ്‌നേഹം കാണിച്ച മുഴുവന്‍ പേര്‍ക്കും നന്ദിയെന്നും താരം ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു. ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രം വിലായത്ത് ബുദ്ധയുടെ ഇടുക്കിയിലെ മറയൂരിലെ സെറ്റില്‍ വച്ചാണ് താരത്തിന്‍റെ കാലിന് പരിക്കേറ്റത്. ഉടന്‍ തന്നെ പൃഥ്വിരാജിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെയാണ് (ജൂണ്‍ 26) നടനെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കിയത്.

പൃഥ്വിരാജിന്‍റെ വിലായത്ത് ബുദ്ധ:പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി സന്ദീപ് സേനൻ നിര്‍മിക്കുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. പൃഥ്വിരാജിനെ നായകനാക്കി സച്ചി അവസാനമായി സംവിധാനം നിര്‍വഹിച്ച ചിത്രം അയ്യപ്പനും കോശിയിലും അസോസിയോറ്റ് ഡയറക്‌ടറായിരുന്ന ജയന്‍ നമ്പ്യാരാണ് സിനിമ സംവിധാനം ചെയ്യുന്നത്. അയപ്പനും കോശിയും എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു വിലായത്ത് ബുദ്ധ.

സച്ചിയുടെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ശിഷ്യനും ലൂസിഫറിലെ സഹ സംവിധായകനുമായ ജയന്‍ നമ്പ്യാര്‍ ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ജിആര്‍ ഇന്ദുഗോപന്‍റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ അടിസ്ഥാനമാക്കി ചെയ്യുന്ന ചിത്രമാണിത്.

2022 ഒക്‌ടോബര്‍ 19നാണ് മറയൂരില്‍ വിലായത്ത് ബുദ്ധയുടെ ചിത്രീകരണത്തിന് തുടക്കമിട്ടത്. മറയൂരിലെ കോടയില്‍ മലമടക്കുകള്‍ക്കിടയിലെ ഒരു ഗുരുവിന്‍റെയും ശിഷ്യന്‍റെയും ചന്ദനമരത്തെ ചൊല്ലിയുള്ള ഏറ്റമുട്ടലിന്‍റെ കഥയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. പൃഥിരാജിനൊപ്പം അനുമോഹന്‍, രാജശ്രീ നായര്‍, ഷമ്മി തിലകന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുണ്ട്.

ജിആര്‍ ഇന്ദുഗോപനും രാജേഷ്‌ പിന്നാടനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മിക്കുന്ന ചിത്രമാണിത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ, സൗദി വെള്ളക്ക എന്നീ സിനിമകള്‍ക്ക് ശേഷം ഉര്‍വശി തിയറ്റേഴ്‌സിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ.

പ്രണയവും രതിയും പകയും പ്രതികാരവും പശ്ചാത്തലമാകുന്ന ചിത്രം മലയാളത്തിലെ മികച്ച ബ്രഹ്‌മാണ്ഡ ചിത്രങ്ങളില്‍ ഒന്നായിരിക്കും. ജേക്‌സ് ബിജോയ് സംഗാത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഛായഗ്രഹണം അരവിന്ദ് കശ്യാപിന്‍റേതാണ്. അലക്‌സ് ഇ കുര്യനാണ് പ്രെഡക്‌ഷന്‍ കണ്‍ട്രോളര്‍.

also read:കാട്ടിലെ രാത്രി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്യാമറാമാന്‍ ആനപ്പുറത്ത് ; വിലായത്ത് ബുദ്ധയുടെ ലൊക്കേഷന്‍ വീഡിയോ പുറത്ത്

ABOUT THE AUTHOR

...view details