കേരളം

kerala

ബിനോയിക്ക് ഡിഎൻഎ പരിശോധന

By

Published : Jul 8, 2019, 1:12 PM IST

Updated : Jul 8, 2019, 6:43 PM IST

ബിനോയിക്ക് ഡിഎൻഎ പരിശോധന

2019-07-08 13:04:41

ബിനോയിക്ക് ഡിഎൻഎ പരിശോധന

ലൈംഗിക പീഡനക്കേസിൽ ഡിഎൻഎ പരിശോധനയ്ക്ക് സമ്മതമറിയിച്ച് ബിനോയ് കോടിയേരി. രക്തസാമ്പിളുകൾ നൽകണമെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യം ബിനോയ് അംഗീകരിച്ചു. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ എത്തിയ ബിനോയിയെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ബിനോയിക്ക് മുൻകൂർ ജാമ്യം അനുവദിച്ച ദിൻദോഷി കോടതി ജാമ്യവ്യവസ്ഥകളിൽ നിർദേശിച്ചിരുന്നു. ഇതനുസരിച്ചാണ് ബിനോയ് ഇന്നു പൊലീസ് സ്റ്റേഷനിൽ എത്തിയത്. കർശന കർശന ഉപാധികളോടെയാണ് ബിനോയ് കോടിയേരിക്ക് ജാമ്യം അനുവദിച്ചത്. പൊലീസ് ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയാറാകണമെന്നും കോടതി നിർദേശമുണ്ട്. ഡാൻസ് ബാർ നർത്തകിയായിരുന്ന ബിഹാർ സ്വദേശി നൽകിയ പരാതിയിലാണ് ഓഷിവാര പൊലീസ് ബിനോയിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്.

Intro:Body:Conclusion:
Last Updated : Jul 8, 2019, 6:43 PM IST

ABOUT THE AUTHOR

...view details