കേരളം

kerala

സംസ്ഥാനത്ത് എൻഡിഎ മികച്ച മുന്നേറ്റം നടത്തുമെന്ന് തുഷാർ വെള്ളാപ്പള്ളി

By

Published : Dec 8, 2020, 6:25 PM IST

Updated : Dec 8, 2020, 6:50 PM IST

ഇരുമുന്നണികളെ പോലെ തന്നെ എൻഡിഎയും മൂന്നാം രാഷ്ട്രീയ ശക്തിയായി കേരളത്തിൽ മാറുമെന്ന്‌ തുഷാർ .

എൻഡിഎ  തുഷാർ വെള്ളാപ്പള്ളി  Thushar Vellapally  NDA
സംസ്ഥാനത്ത് എൻഡിഎ മികച്ച മുന്നേറ്റം നടത്തുമെന്ന് തുഷാർ വെള്ളാപ്പള്ളി

ആലപ്പുഴ: സംസ്ഥാനത്ത് ദേശീയ ജനാതിപത്യ മുന്നണി സ്ഥാനാർഥികൾ മികച്ച വിജയം നേടുമെന്ന് എൻഡിഎ സംസ്ഥാന ചെയർമാൻ തുഷാർ വെള്ളാപ്പള്ളി. ഉയർന്ന പോളിങ്‌ ശതമാനം എൻഡിഎയ്ക്ക് ഗുണകരമാവുമെന്നാണ് വിലയിരുത്തൽ. ബിഡിജെഎസിനെ സംബന്ധിച്ചിടത്തോളം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആദ്യമായാണ് മത്സരിക്കുന്നത്. എങ്കിലും ബിഡിജെഎസിന് നൽകിയ മുഴുവൻ സീറ്റുകളിലും സ്ഥാനാർത്ഥികളുണ്ടായിരുന്നു. 1200 സീറ്റുകളിൽ ബിഡിജെഎസ് സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്. ഇവരെല്ലാം തന്നെ വിജയം ലക്ഷ്യമാക്കിയാണ് മത്സരിക്കുന്നതെന്നും തുഷാർ വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്‍റെ വിലയിരുത്തലാവും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. തിരുവനന്തപുരം കോർപറേഷൻ പോലും ഇത്തവണ എൻഡിഎക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ത്രികോണ മത്സരമാണ് നടക്കുന്നത്. ഇരുമുന്നണികളെയും പോലെ തന്നെ എൻഡിഎയും മൂന്നാം രാഷ്ട്രീയ ശക്തിയായി കേരളത്തിൽ മാറുമെന്നും തുഷാർ വെള്ളാപ്പള്ളി കണിച്ചുകുളങ്ങരയിൽ പറഞ്ഞു.

Last Updated :Dec 8, 2020, 6:50 PM IST

ABOUT THE AUTHOR

...view details