കേരളം

kerala

പി.പി ചിത്തരഞ്ജൻ എംഎൽഎയ്ക്ക് വീണ്ടും കൊവിഡ്

By

Published : Jan 24, 2022, 8:14 PM IST

കൊവിഡ്‌ വാക്‌സിന്‍റെ രണ്ട് ഡോസും ബൂസ്റ്റര്‍ ഡോസും എംഎല്‍എ നേരത്തെ എടുത്തിരുന്നു.

PP Chitharanjan MLA confirms covid  Covid Latest News  Alappuzha Covid Updates  RTPCR Test Result Kerala  Covid Vaccination Kerala  പി.പി ചിത്തരഞ്ജൻ എംഎൽഎയ്ക്ക് കൊവിഡ്  ആലപ്പുഴ എംഎല്‍എ  കൊവിഡ്‌ വാക്‌സിനേഷന്‍ കേരള
പി.പി ചിത്തരഞ്ജൻ എംഎൽഎയ്ക്ക് വീണ്ടും കൊവിഡ്

ആലപ്പുഴ : ആലപ്പുഴ എംഎൽഎ പി.പി ചിത്തരഞ്ജന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ഇത് രണ്ടാം തവണയാണ് എംഎൽഎയ്ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ജനുവരി 21ന് രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് അടുത്ത ദിവസം ആർടിപിസിആർ പരിശോധന നടത്തിയിരുന്നു.

പി.പി ചിത്തരഞ്ജൻ എംഎൽഎയ്ക്ക് വീണ്ടും കൊവിഡ്

പിന്നീട് വീട്ടിൽ തന്നെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്‌ച പരിശോധനാ ഫലം വന്നപ്പോഴാണ് എംഎൽഎയ്‌ക്ക് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ അദ്ദേഹത്തിന്‍റെ ആരോഗ്യ നില തൃപ്‌തികരമെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. വീട്ടില്‍ തന്നെയാണ് ചികിത്സയില്‍ കഴിയുന്നത്.

Also Read: തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം രൂക്ഷം; ജില്ല സി ​കാറ്റ​ഗറിയിൽ, നിയന്ത്രണങ്ങൾ കടുപ്പിച്ചു

കൊവിഡ്‌ വാക്‌സിന്‍റെ രണ്ട് ഡോസും ബൂസ്റ്റര്‍ ഡോസും എംഎല്‍എ എടുത്തിരുന്നു. താനുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും എംഎല്‍എ അഭ്യര്‍ഥിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് എംഎല്‍എയ്‌ക്ക് ആദ്യം കൊവിഡ്‌ സ്ഥിരീകരിച്ചത്‌.

ABOUT THE AUTHOR

...view details