കേരളം

kerala

മോഷണം പോയ ലോറി മൂന്നാറിൽ; പ്രതികൾ പിടിയിൽ

By

Published : Jan 9, 2021, 10:03 PM IST

തുമ്പോളി തിയ്യശ്ശേരി പാലത്തിന് സമീപം കെട്ടിട നിർമ്മാണ സ്ഥലത്ത് നിന്ന് മോഷണം പോയ ലോറിയാണ് മൂന്നാറിൽ നിന്ന് പൊലീസ് കണ്ടെടുത്തത്. സംഭവത്തിൽ തുമ്പോളി സ്വദേശി മഹിലാൽ, മാളികമുക്ക് സ്വദേശി സുനീർ എന്നിവരെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്‌തു.

മോഷണം പോയ ലോറി മൂന്നാറിൽ  lorry stolen from alappuzh  മോഷണം പോയ ലോറി  തുമ്പോളി തിയ്യശ്ശേരി  തുമ്പോളി സ്വദേശി മഹിലാൽ  മാളികമുക്ക് സ്വദേശി സുനീർ  Defendants arrested by police
മോഷണം പോയ ലോറി മൂന്നാറിൽ; പ്രതികൾ പിടിയിൽ

ആലപ്പുഴ: തുമ്പോളിയിൽ നിന്ന് മോഷണം പോയ ലോറി മൂന്നാറിൽ നിന്ന് കണ്ടെത്തി. തിയ്യശ്ശേരി പാലത്തിന് സമീപം കെട്ടിട നിർമ്മാണ സ്ഥലത്ത് നിന്ന് മോഷണം പോയ ലോറിയാണ് മൂന്നാറിൽ നിന്ന് പൊലീസ് കണ്ടെടുത്തത്. സംഭവത്തിൽ തുമ്പോളി സ്വദേശി മഹിലാൽ, മാളികമുക്ക് സ്വദേശി സുനീർ എന്നിവരെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്‌തു.

മോഷണം പോയ ലോറി മൂന്നാറിൽ; പ്രതികൾ പിടിയിൽ

ചേർത്തല സൗത്ത് നാശ്ശേരിപറമ്പിൽ അരുണിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. കഴിഞ്ഞ 27നാണ് ലോറി നിർമ്മാണസ്ഥലത്ത് നിന്ന് മോഷണം പോകുന്നത്. തുടർന്ന് പൊലീസ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവ പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ശേഷം നടന്ന ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. മോഷണത്തിൽ തുടർ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്‌ടർ വിനോദ് കെ.പി പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.

ABOUT THE AUTHOR

...view details