കേരളം

kerala

കെഎസ്‌ടിഎ സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയിൽ തുടക്കം

By

Published : Feb 7, 2020, 11:37 PM IST

സൗഹൃദ സമ്മേളനം, വനിതാ സമ്മേളനം എന്നിവയും തുടർദിവസങ്ങളിൽ സംഘടിപ്പിച്ചിട്ടുണ്ട്

KSTA State meet begins  കെഎസ്‌ടിഎ സംസ്ഥാന സമ്മേളനം  Alappuzha KSTA
കെഎസ്‌ടിഎ

ആലപ്പുഴ: ഇടത് അധ്യാപക സംഘടനയായ കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് അസോസിയേഷന്‍റെ സംസ്ഥാന തല സമ്മേളനത്തിന് ആലപ്പുഴയിൽ തുടക്കമായി. വൈകിട്ട് ആറിന് ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിൽ സ്വാഗതസംഘം ചെയർമാൻ ആർ. നാസർ പതാക ഉയർത്തി സമ്മേളനത്തിന് തുടക്കമിട്ടു. ഫെബ്രുവരി ഒമ്പതിന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

കെഎസ്‌ടിഎ സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയിൽ തുടക്കം

സിഐടിയു സംസ്ഥാന സെക്രട്ടറി സി.ബി ചന്ദ്രബാബു കൊടിമര ജാഥ വയലാറിൽ ഉദ്ഘാടനം ചെയ്‌തു. ജി. ഭുവനേശ്വരൻ രക്തസാക്ഷി മണ്ഡപത്തിൽ സജി ചെറിയാൻ എംഎൽഎ പതാക ജാഥയും സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.എസ് സുജാത ദീപശിഖാ ജാഥയും ഉദ്ഘാടനം ചെയ്‌തു. ട്രേഡ് യൂണിയൻ സൗഹൃദ സമ്മേളനം, വനിതാ സമ്മേളനം എന്നിവയും തുടർദിവസങ്ങളിൽ സംഘടിപ്പിച്ചിട്ടുണ്ട്. അഡ്വ. മനു സി.പുളിക്കൽ, എസ്.വി.ബാബു, കെ.എസ്. ശിവദാസൻ വി.ആർ.മഹിളാമണി, പി.എസ്.ശിവാനന്ദൻ, പി.ഡി.ജോഷി, ബി.സന്തോഷ്, കെ. ചിദംബരൻ തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിച്ചു.

Intro:


Body:കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി; സമ്മേളനം ഇന്ന് മുതൽ

ആലപ്പുഴ : ഇടത് അധ്യാപക സംഘടനയായ കേരള സ്റ്റേറ്റ് ടീച്ചേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. വൈകിട്ട് ആറിന് ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിൽ സ്വാഗതസംഘം ചെയർമാൻ ആർ നാസർ പതാക ഉയർത്തും. സമ്മേളനത്തിനുള്ള കൊടിമരം വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും പതാക ചാരുംമൂട് ജി ഭുവനേശ്വരൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ദീപശിഖ പുന്നപ്ര സമരഭൂമിയിൽ നിന്നും എത്തിക്കും.

ഇന്ന് വയലാറിൽ കൊടിമര ജാഥ സിഐടിയു സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു ഉദ്ഘാടനം ചെയ്യും. പതാക ജാഥ ജി ഭുവനേശ്വരൻ രക്തസാക്ഷി മണ്ഡപത്തിൽ സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ദീപശിഖാ ജാഥ ഉച്ചയ്ക്ക് ശേഷം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സി എസ് സുജാത ഉദ്ഘാടനം ചെയ്യും. വൈകുന്നേരം മൂന്ന് ജാഥകളും വൈഎംസിഎ ജംങ്ഷനിൽ സംഗമിച്ച ശേഷം സംയുക്തമായി പൊതുസമ്മേളന നഗരിയായ ഇഎംഎസ് സ്റ്റേഡിയത്തിലെത്തും. നാളെ രാവിലെ പത്തിന് കളർകോട് എസ്‌കെ കൺവൻഷൻ സെന്ററിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് യു വാസുകി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4ന് സാംസ്‌ക്കാരിക സമ്മേളനം മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്യും. തുടർദിവസങ്ങളിൽ ട്രേഡ് യൂണിയൻ സൗഹൃദ സമ്മേളനം, വനിതാ സമ്മേളനം, എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. 9ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ബൈറ്റ് - ആർ നാസർ (സിപിഎം ജില്ലാ സെക്രട്ടറി, സ്വാഗതസംഘം ചെയർമാൻ) - 5പേരിൽ നടുക്കിരിക്കുന്ന ആൾ

കെ സി ഹരികൃഷ്ണൻ (കെഎസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി)


Conclusion:

ABOUT THE AUTHOR

...view details