കേരളം

kerala

Guest Workers Death Alappuzha: തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹപ്പന്തല്‍ അഴിക്കുന്നതിനിടെ വൈദ്യുതാഘാതം; 3 അതിഥി തൊഴിലാളികള്‍ മരിച്ചു

By ETV Bharat Kerala Team

Published : Sep 9, 2023, 8:54 AM IST

Updated : Sep 9, 2023, 10:32 AM IST

Guest workers died in Thushar Vellappally daughter marriage venue കണിച്ചുകുളങ്ങരയില്‍ ആണ് സംഭവം. പന്തല്‍ അഴിക്കുന്നതിനിടെ ഇവര്‍ ഉപയോഗിച്ച കമ്പി എക്‌സ്‌ട്രാ ഹൈടെൻഷൻ ലൈനിൽ തട്ടിയതാണ് അപകട കാരണം

Guest Workers died due to electric shock  Guest Workers Death Alappuzha  Thushar Vellappally daughter marriage venue  വൈദ്യുതാഘാതം  തുഷാർ വെള്ളാപ്പള്ളി
Guest Workers Death Alappuzha

ആലപ്പുഴ : എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ വസതിയില്‍ വിവാഹ പന്തല്‍ അഴിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു (Guest Workers Death Alappuzha). കണിച്ചുകുളങ്ങരയിൽ ആണ് സംഭവം. പശ്ചിമബംഗാള്‍ ജല്‍പായ്‌ഗുരി ‍സ്വദേശി കൈലാഷ് സുഭ (26), ബിഹാര്‍ പഠാന്‍കാപ് സ്വദേശികളായ ആദിത്യകുമാര്‍ (20), കാശിറാം (48) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മൂന്ന് പേർക്ക് പൊള്ളലേറ്റിട്ടുണ്ട്.

ബിഹാർ സ്വദേശികളായ ജാദുലാല്‍ (25), അനൂപ് കുമാര്‍ (31), അജയ് റാം (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ (സെപ്‌റ്റംബര്‍ 8) വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം. പന്തൽ പൊളിക്കുന്നതിനിടെ ഇവർ ഉപയോഗിച്ച കമ്പി എക്‌സ്‌ട്രാ ഹൈടെൻഷൻ ലൈനിൽ തട്ടിയാണ് ഷോക്കേറ്റത് (Guest workers died in Thushar Vellappally daughter marriage venue).

തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ടിരുന്ന പന്തൽ പൊളിച്ചുമാറ്റുന്നതിനിടെയാണ് അപകടം. ഞായറാഴ്‌ച തുഷാര്‍ വെള്ളാപ്പള്ളിയുടെ മകള്‍ ദേവിക തുഷാറിന്‍റെയും ഡോ.അനൂപ് സുരേഷ് ബാബുവിന്‍റെയും വിവാഹസത്കാരം ഇവിടെ നടന്നിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിയുടെ വസതിയില്‍ കൂറ്റന്‍ പന്തലാണ് ഒരുക്കിയിരുന്നത്. എറണാകുളം കലൂര്‍ സ്വദേശി ജിയോയുടെ സെന്‍റ് ആന്‍റണീസ് ഡെക്കറേഷന്‍ സര്‍വീസ് ആണ് പന്തല്‍ കരാര്‍ ഏറ്റെടുത്തിരുന്നത്.

ഇവരുടെ തൊഴിലാളികളായ എട്ടോളം പേര്‍ തിങ്കളാഴ്‌ച മുതല്‍ പന്തല്‍ അഴിച്ചുതുടങ്ങിയിരുന്നു. വെള്ളിയാഴ്‌ച വൈകിട്ട് ഏഴോടെ പന്തലിന്‍റെ മുകള്‍ഭാഗത്തെ ഇരുമ്പുതൂണുകള്‍ മാറ്റുന്നതിനിടെ വെള്ളാപ്പള്ളിയുടെ വീട്ടിലേക്ക് വലിച്ചിരുന്ന കെസിഇബിയുടെ വൈദ്യുതി ലൈനില്‍ തട്ടിയാണ് ഇവര്‍ക്ക് ഷോക്കേറ്റത്. മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

ഉടന്‍തന്നെ വെള്ളാപ്പള്ളിയുടെ വസതിയില്‍ ഉണ്ടായിരുന്ന വാഹനത്തില്‍ എല്ലാവരെയും ചേര്‍ത്തലയിലെ കെവിഎം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിക്കേറ്റവര്‍ അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മാരാരിക്കുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Last Updated : Sep 9, 2023, 10:32 AM IST

ABOUT THE AUTHOR

...view details