കേരളം

kerala

ആലപ്പുഴയിൽ ബിജെപി ഹർത്താൽ ഭാഗികം; ചേർത്തലയിൽ പൂർണം

By

Published : Feb 25, 2021, 12:03 PM IST

Updated : Feb 25, 2021, 12:30 PM IST

ചെങ്ങന്നൂർ, മാവേലിക്കര, എടത്വ, വയലാർ, ചേർത്തല, ഹരിപ്പാട്, ആലപ്പുഴ എന്നിവിടങ്ങളിൽ ബിജെപി പ്രതിഷേധ പ്രകടനങ്ങളും യോഗവും സംഘടിപ്പിച്ചു.

ബിജെപി ഹർത്താൽ  ചേർത്തലയിൽ പൂർണം  ആലപ്പുഴ  രാഹുലിന്‍റെ കൊലപാതകം  ആർഎസ്എസ് - ബിജെപി പ്രതിഷേധ പ്രകടനം  കനത്ത പൊലീസ് സുരക്ഷ  BJP Harthal  BJP STRIKE  bjp strike in alappuzha news  alappuzha strike news
ജില്ലയിൽ ബിജെപി ഹർത്താൽ ഭാഗികം; ചേർത്തലയിൽ പൂർണം

ആലപ്പുഴ:ചേർത്തല വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ രാഹുലിന്‍റെ (നന്ദു) കൊലപാതകവുമായി ബന്ധപ്പെട്ട് ബിജെപി ആഹ്വാനം ചെയ്‌ത ഹർത്താൽ ജില്ലയിൽ ഭാഗികം. കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. പ്രൈവറ്റ് ബസുകളും ഓട്ടോ - ടാക്സികളും സർവീസ് നടത്തുന്നില്ല. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ ആർഎസ്എസ് - ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.

ബിജെപി ഹർത്താൽ ഭാഗികം; ചേർത്തലയിൽ പൂർണം

ചെങ്ങന്നൂർ, മാവേലിക്കര, എടത്വ, വയലാർ, ചേർത്തല, ഹരിപ്പാട്, ആലപ്പുഴ എന്നിവിടങ്ങളിൽ ബിജെപി പ്രതിഷേധ പ്രകടനങ്ങളും യോഗവും സംഘടിപ്പിച്ചു. കനത്ത പൊലീസ് സുരക്ഷയാണ് പലയിടത്തും ഒരുക്കിയിട്ടുള്ളത്. ബിജെപി പ്രവർത്തകർ പലയിടത്തും കടകൾ നിർബന്ധിച്ച് അടപ്പിക്കുന്നത് ചിലയിടങ്ങളിൽ നേരിയ സംഘർഷങ്ങളും വാക്ക് തർക്കങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.

Last Updated : Feb 25, 2021, 12:30 PM IST

ABOUT THE AUTHOR

...view details