കേരളം

kerala

കൊടിയിലെ ജനാധിപത്യവും സോഷ്യലിസവും ക്യാമ്പസുകളിലില്ല ; എസ്‌എഫ്‌ഐയെ വിമര്‍ശിച്ച് എഐഎസ്‌എഫ്‌

By

Published : Apr 19, 2022, 10:54 PM IST

സംസ്ഥാനസമ്മേളനത്തിന്‍റെ ഭാഗമായുള്ള പൊതുചര്‍ച്ചയിലാണ് ഇടത് വിദ്യാര്‍ഥിസംഘടനയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്

എഐഎസ്‌എഫ് സംസ്ഥാന സമ്മേളനം  45-ാമത് എഐഎസ്‌എഫ് സംസ്ഥാന സമ്മേളനം  ആലപ്പുഴ എഐഎസ്‌എഫ് സംസ്ഥാന സമ്മേളനം  AISF state meeting  AISF SFI kerala issue  AISF state conferencs  AISF STATE CONFERENCE GENERAL DISCUSSION
കൊടിയിലെ ജനാധിപത്യവും സോഷ്യലിസവും ക്യാമ്പസുകളിലില്ല; എസ്‌എഫ്‌ഐയെ വിമര്‍ശിച്ച് എഎസ്‌എഫ്‌ഐ

ആലപ്പുഴ : എഐഎസ്‌എഫ് സംസ്ഥാന സമ്മേളനത്തില്‍ എസ്‌എഫ്ഐക്ക് രൂക്ഷവിമര്‍ശനം. പൊതുചര്‍ച്ചയില്‍ കടുത്ത ഭാഷയിലാണ് പ്രതിനിധികള്‍ ഇടത് സംഘടനയെ ആക്രമിച്ചത്. മുന്നണി മര്യാദ പോലും പാലിക്കാതെയാണ് പല കോളേജുകളിലും എസ്‌എഫ്ഐ പ്രവര്‍ത്തിക്കുന്നതെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

കൊടിയിലെ ജനാധിപത്യവും പ്രസംഗത്തിലെ സോഷ്യലിസവും പ്രവർത്തിയിലും ക്യാമ്പസുകളിലും കാണുന്നില്ല. പലയിടങ്ങളിലും ആർഎസ്എസിനെ പോലെയാണ് എസ്എഫ്‌ഐക്കാർ പെരുമാറുന്നതെന്ന് കോട്ടയം, എറണാകുളം ജില്ലയിലെ പ്രതിനിധികള്‍ പറഞ്ഞു. മറ്റ് വിദ്യാർത്ഥി സംഘടനകൾക്ക് ക്യാമ്പസുകളിൽ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാഹചര്യം ഒരുക്കാത്ത ഇടങ്ങളിൽ വർഗീയ ശക്തികളും മയക്കുമരുന്ന് മാഫിയകളും കടന്നുവരുന്നത് എസ്എഫ്‌ഐക്കാർ മനസിലാക്കണം എന്നും സമ്മേളനത്തില്‍ വിമർശനം ഉയർന്നു.

ALSO READ: വിദ്യാർഥികളുടെ അവകാശങ്ങൾ നിഷേധിക്കാൻ മന്ത്രിക്ക് എന്തവകാശം ? ; ആന്‍റണി രാജുവിനെതിരെ എഐഎസ്എഫ്

എംജി സര്‍വകലാശാല തെരഞ്ഞെടുപ്പിലുണ്ടായ അക്രമസംഭവങ്ങളെ അടിസ്ഥാനമാക്കിയും വേദിയില്‍ ചര്‍ച്ച ഉയര്‍ന്നു. പ്രാകൃതമായ നിലയിലുള്ള സമീപനമാണ് തങ്ങളുടെ നേർക്കുണ്ടാകുന്നത്. ഇതിന് അറുതി വരുത്തി വിശാല ഇടതുപക്ഷ ആശയങ്ങളും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കണമെന്നുള്ള ആവശ്യവും എഐഎസ്‌എഫ്‌ പ്രവര്‍ത്തകര്‍ ഉന്നയിച്ചു.

ABOUT THE AUTHOR

...view details